കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമിയ സംഘർഷം, വെടിയേറ്റ പരുക്കുകളോടെ 3 പേർ ചികിത്സയിലുണ്ടെന്ന് റിപ്പോർട്ട്, നിഷേധിച്ച് പോലീസ്

Google Oneindia Malayalam News

Recommended Video

cmsvideo
Jamia Protesters Have Bullet Wounds, Say Doctors; Cops Deny Firing- NDTV Reports

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലി ജാമിയ മിലിയ സർവകലാശാലയിൽ നടന്ന സമരത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ വെടിയേറ്റുണ്ടായ പരുക്കുകളോടെ മൂന്ന് പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. രണ്ട് പേർ ദില്ലി സഫ്ദർജംഗ് ആശുപത്രിയിലും ഒരാൾ ഹോളി ഫാമിലി ആശുപത്രിയിലും ചികിത്സയിലുണ്ടെന്നാണ് റിപ്പോർട്ട്. ചികിത്സയിലുള്ളവർക്ക് വെടിയേറ്റതിന്റെ പരുക്കുകളുണ്ടെന്ന് സഫ്ദർജംഗ് ആശുപത്രി അധികൃതർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ തോക്ക് ഉപയോഗിച്ചിരുന്നുവെന്ന ആരോപണം ദില്ലി പോലീസ് നിഷേധിച്ചിട്ടുണ്ട്.

എന്റെ ശവത്തില്‍ ചവിട്ടിയേ നിങ്ങള്‍ക്ക് പൗരത്വ നിയമം നടപ്പാക്കാനാവൂ, വെല്ലുവിളിച്ച് മമത!!എന്റെ ശവത്തില്‍ ചവിട്ടിയേ നിങ്ങള്‍ക്ക് പൗരത്വ നിയമം നടപ്പാക്കാനാവൂ, വെല്ലുവിളിച്ച് മമത!!

പോലീസ് ആരെയും വെടിവെച്ചിട്ടില്ല, റബ്ബർ ബുള്ളറ്റുകളും കൈവശം ഇല്ലായിരുന്നുവെനന് ജോയിന്റ് കമ്മീഷണർ ധവേശ് ശ്രീവാസ്ത വ്യക്തമാക്കി. അതേസമയം കണ്ണീർ വാതക ഷെല്ലുകൊണ്ട് പരുക്കേറ്റതാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

jamia

വെടിയേറ്റ പരുക്കുകളോടെ രണ്ട് പേർ ചികിത്സയിൽ ഉണ്ടെന്നും ഒരാൾ ജാമിയ മിലിയ വിദ്യാർത്ഥിയാണെന്നും സഫ്ദർജംഗ് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയതായാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാളുടെ ഇടത് കാലിനാണ് വെടിയേറ്റിരിക്കുന്നത്. അതേ സമയം വിദ്യാർത്ഥികൾക്ക് നേകെ വെടിവെപ്പ് ഉണ്ടായിട്ടില്ലെന്ന് പോലീസ് വിശദീകരിക്കുന്നു. 30 പോലീസുകാർക്ക് സംഘർഷത്തിൽ പരുക്കേറ്റതായി ദില്ലി പോലീസ് പിആർഒ വ്യക്തമാക്കി.

ജാമിയ സർവകലാശായിൽ നടന്ന പ്രതിഷേധം രാജ്യത്തെ മറ്റു സർവകലാശാലകളിലേക്കും വ്യാപിക്കുകയാണ്. ഉത്തർപ്രദേശിലെ മൗവിലുണ്ടായ സംഘർഷത്തിൽ പ്രതിഷേധക്കാർ 15 വാഹനങ്ങൾ തീവെച്ചു നശിപ്പിച്ചു. പോലീസ് ലത്തിച്ചാർജ്ജും കണ്ണീർ വാതകവും പ്രയോഗിച്ചു. ജില്ലയിൽ നേരത്തെ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

English summary
3 people admitted due to bullet injuries after Jamia protest, reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X