നായയുടെ ജന്മദിനത്തിന് 7 ലക്ഷം രൂപയുടെ ആഡംബര പാർട്ടി; വൈറലായ ചിത്രങ്ങൾക്ക് പിന്നാലെ പൊലീസ് അറസ്റ്റ്
നായയുടെ ജന്മദിനത്തിന് 7 ലക്ഷം രൂപയുടെ ആഡംബര പാർട്ടി; വൈറലായ ചിത്രങ്ങൾക്ക് പിന്നാലെ പൊലീസ് അറസ്റ്റ്
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ആബി എന്ന പേരുള്ള നായയ്ക്ക് ആഡംബര വിരുന്ന് ഒരുക്കിയതിൽ 3 പേർ അറസ്റ്റിൽ. കോവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചാണ് 3 പേരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ചിരാഗ് എന്ന ഡാഗോ പട്ടേലിന്റെ വീഡിയോയാണ് വൈറൽ ആയത്.അഹമ്മദാബാദിലെ മധുവൻ ഗ്രീൻ പാർട്ടി പ്ലോട്ടിൽ ഏകദേശം 7 ലക്ഷം രൂപ ചെലവഴിച്ച് തന്റെ വളർത്തുനായയുടെ ജന്മദിനം ആഘോഷിച്ചത്.
മിക്ക കുടുംബങ്ങൾക്കും, വളർത്ത് മൃഗങ്ങൾ മൃഗങ്ങൾ മാത്രമല്ല, ഒരു കുടുംബാംഗത്തിന്റെ പ്രധാന സ്ഥാനം കൂടി അവർ വഹിക്കുന്നു. ഇടയ്‌ക്കിടെ, ആളുകൾ അവരുടെ വളർത്തു മൃഗങ്ങളുടെ ദിനം കൂടുതൽ സവിശേഷമാക്കുന്ന സംഭവങ്ങൾ ഇന്റർനെറ്റ് വഴി പുറത്തു വിടുന്നു.

എന്നാൽ, ഇപ്പോൾ അത്തരത്തിൽ പ്രചരിച്ച വീഡിയോയ്ക്ക് എതിരെയാണ് പൊലീസ് അറസ്റ്റ് എടുത്തിരിക്കുന്നത്. അഹമ്മദാബാദിൽ നിന്നുള്ള ഒരു കുടുംബം തങ്ങളുടെ ആബി എന്ന നായയ്ക്ക് ആഡംബര പൂർണ്ണമായ ജന്മ ദിന പാർട്ടി സംഘടിപ്പിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരുന്നു. ഇതിന് പുറമെ ,പിറന്നാൾ ആഘോഷത്തിനായി എ ബിയുടെ കുടുംബം ചിലവഴിച്ചത് ഏഴ് ലക്ഷം രൂപയാണ്. ഇതാണ് കഥയുടെ മറ്റൊരു അത്ഭുതമായ കാര്യം.
ഗുജറാത്തിലെ അഹമ്മദാബാദിലെ നിക്കോൾ ഏരിയയിൽ ആണ് എബിയുടെ ജന്മ ദിനം ആഘോഷിച്ചത്. ക്ഷണിക്കപ്പെട്ടവരെ അമ്പരപ്പിച്ചായിരുന്നു നായയുടെ ജന്മദിനത്തിൽ തകർത്തത്. പാർട്ടിക്കായി മധു ബൻ ഗ്രീനിൽ ഒരു വലിയ പ്ലോട്ട് ബുക്ക് ചെയ്യ്തിരുന്നു. നായയുടെ മനോഹരമായ അലങ്കാരങ്ങളും വലിയ പോസ്റ്ററുകളും ഉള്ള ടെന്റുകളും സ്ഥാപിക്കുകയും ചെയ്തിരുന്നു..
ആബിയുടെ പാർട്ടിയിലേക്ക് നിരവധി അതിഥികളെ ക്ഷണിച്ചു. ക്ഷണിച്ചവർ എല്ലാരും എത്തിയിരുന്നു. ഈ അന്തരീക്ഷം തീർച്ചയായും ആഡംബരവും ഗംഭീരവുമായിരുന്നു. ഒരു നായയുടെ പിറന്നാൾ ആഘോഷത്തിനായിരുന്നു എല്ലാ ക്രമീകരണങ്ങളും എന്നറിഞ്ഞപ്പോൾ പലരും അമ്പരന്നു പോയി. പിറന്നാൾ പാർട്ടിക്ക് സ്കാർഫിനൊപ്പം സ്മാർട്ടായ കറുത്ത വസ്ത്രവും ആബി ധരിച്ചിരുന്നു.
ഇതിനിടയിൽ, ഈ വർഷത്തിന്റെ തുടക്കം മുതൽ ഗുജറാത്തിൽ കോവിഡ് -19 കേസുകളുടെ സ്ഥിരമായ വർദ്ധനവ് രേഖപ്പെടുത്തി. നിരവധി മാർഗ്ഗ നിർദ്ദേശങ്ങൾക്ക് ഒപ്പം സംസ്ഥാനത്ത് രാത്രി കർഫ്യൂവും ഏർപ്പെടുത്തി.അത്തരം ഒരു സാഹചര്യത്തിൽ, ഇത് പോലെ ആഡംബരമുള്ള ഒരു പാർട്ടി നടത്തിയ്ത് കൊറോണ വൈറസിൽ നിന്നുള്ള താമസക്കാരുടെ സുരക്ഷയ്ക്ക് വലിയ പ്രഹരം ഏൽപ്പിച്ചു.
പാർട്ടിയിൽ നിന്നുള്ള ഫോട്ടോകൾ വിശദമായി പരിശോധിച്ചപ്പോൾ, അതിഥികളിൽ ഭൂരിഭാഗവും മുഖം മൂടി ധരിച്ചിരുന്നില്ല. പോലീസാണ് ഇത് കണ്ടെത്തിയത്. പൊലീസ് ഈ വിഷയം സമഗ്രമായി അന്വേഷിക്കുകയാണ്., കൂടാതെ പാർട്ടിക്ക് ഉത്തരവാദികളായ ആളുകൾക്ക് എതിരെ പകർച്ച വ്യാധി നിയമ പ്രകാരം പരാതിയും രജിസ്റ്റർ ചെയ്തേക്കും എന്നാണ് വിവരം.
അതേ സമയം, രാജ്യത്ത് കോവിഡ് , ഒമൈക്രോൺ കേസുകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉളളത്. രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 1,41,000 ആയി ഉയർന്നു എന്നാണ് പുതിയ റിപ്പോർട്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്‍റെ കേസുകളുടെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് മരണസംഖ്യയും ഉയരുകയാണ്. 24 മണിക്കൂറിനിടെ 129 പേര്‍ രോഗബാധിതരായി മരിച്ചു. വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും ഏഴ് ദിവസം ക്വാറന്‍റീന്‍ നിർബന്ധമാണ്.
എന്നാൽ, കേരളത്തിൽ, അതേസമയം, ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെപ്പറ്റി ഇപ്പോൾ ആലോചിക്കുന്നില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. പൂർണമായ അടച്ചിടൽ ജനജീവിതത്തെ ബാധിക്കും. അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications