ഹൂബ്ലിയില്‍ ബസ്സിന് തീപിടിച്ച് 3 പേര്‍ മരിച്ചു
ഹൂബ്ലി: കര്‍ണാടകയിലെ ഹൂബ്ലിക്ക് സമീപം ബസ്സിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബെംഗളൂരുവില്‍ നിന്നും ഹൂബ്ലിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിനാണ് തീപിടിച്ചത്. ബസ്സില്‍ 15 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര്‍ അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ അപകടമൊന്നും കൂടാതെ രക്ഷപ്പെടുത്താന്‍ സാധിച്ചു. ബസ്സില്‍ രാസവസ്തുക്കളും സിഗരറ്റും മറ്റും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
Read in Kannada: ಹುಬ್ಬಳ್ಳಿ : ಖಾಸಗಿ ಬಸ್ಸಿಗೆ ಬೆಂಕಿ, ಮೂವರ ಸಜೀವ ದಹನ












Click it and Unblock the Notifications