Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ഓടയില്‍ വീണ് 3 പേര്‍ മരിച്ചു

കോഴിക്കോട്: ഭൂഗര്‍ഭ ഓടയില്‍ വീണ് കോഴിക്കോട് നഗരത്തില്‍ മൂന്ന് പേര്‍ മരിച്ചു. പാളയത്ത് ഭൂഗര്‍ഭ ഓട വൃത്തിയാക്കാന്‍ ഇറങ്ങുന്നതിനിടയിലാണ് രണ്ട് പേര്‍ അപകടത്തില്‍ പെട്ടത്. ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയ ഓട്ടോ ഡ്രൈവറാണ് മരിച്ച മൂന്നാമന്‍. ഓട വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടുപേരും അന്യസംസ്ഥാന തൊഴിലാളികളാണ്.

പാളയത്തിനടുത്ത് ജയ ഓഡിറ്റോറിയത്തിനടുത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. യാതൊരു സുരക്ഷയും ഇല്ലാതെയാണ് ഇവര്‍ രണ്ടുപേരും ഓട വൃത്തിയാക്കാന്‍ ഇറങ്ങിയത് എന്നാണ് അറിയുന്നത്. വിഷവാതകം ശ്വസിച്ച് ഇവര്‍ ബോധരഹിതരാകുകയായിരുന്നു. ആന്ധ്ര പ്രദേശ് സ്വദേശികളാണ് ഇരുവരും.

breaking-news

സംഭവം നടക്കുമ്പോള്‍ ഓട്ടോറിക്ഷയുമായി സമീപത്ത് തന്നെ ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവറും മരിച്ചു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ നൗഷാദ് കറുവശ്ശേരി മരിച്ചത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും ഒരു മണിക്കൂറോളം കഴിഞ്ഞ ശേഷമാണ് ഇവരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത്.

കോര്‍പറേഷന് സംഭവവുമായി ബന്ധമില്ല എന്ന് കോഴിക്കോട് മേയര്‍ വി കെ സി മമ്മദ് കോയ പറഞ്ഞു. ഓട വൃത്തിയാക്കാന്‍ കരാര്‍ എടുത്ത കമ്പനികള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാതെ തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചതാണ് അപകടകാരണമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

ഓടയിലെ വിഷവാതകം ശ്വസിച്ചാണ് ഇവര്‍ മൂവരും മരണമടഞ്ഞതെന്നാണ് ആദ്യ സൂചന. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കോഴിക്കോട് ജില്ലാ കളക്ടര്‍ അടിയന്തിര നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. 2103 ല്‍ കോഴിക്കോട് തുറന്നുകിടക്കുന്ന ഓടയില്‍ വീണ് ഒരു യുവതി കൊല്ലപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+