വീഡിയോ വൈറല്‍; ബാര്‍ യുവതികള്‍ക്കൊപ്പം നൃത്തം ചെയ്ത 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
പറ്റ്‌ന: യൂണിഫോമില്‍ ബാറിലെ നര്‍ത്തികമാര്‍ക്കൊപ്പം നൃത്തം ചവിട്ടിയ മൂന്ന് പോലീസുകാരെ ബിഹാര്‍ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തു. ഭോജ്പുര്‍ ജില്ലയിലെ തൊഴിലാളികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പോലീസുകാരുടെ അശ്ലീല നൃത്തത്തിന്റെ വീഡിയോ സോഷ്യല്‍ മീഡയവഴി വൈറലായിരുന്നു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ഒരു സ്റ്റേഷന്‍ ഹൗസ് ഓഫീസറും ഉള്‍പ്പെടുന്നു.
കൊയില്‍വാര്‍ പോലീസ് സ്‌റ്റേഷനിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യതായി പറ്റ്‌ന സോണല്‍ ഐജി നൈയ്യാര്‍ ഹുസ്‌നൈന്‍ ഖാന്‍ സ്ഥിരീകരിച്ചു. വീഡിയോ ക്ലിപ്പ് പ്രചരിച്ചതിനെ തുടര്‍ന്നാണ് പ്രാഥമിക അന്വേഷണം നടത്തി സസ്‌പെന്‍ഡ് ചെയ്തത്. കോയില്‍വാറിലെ ഒരു പരിപാടിക്കിടെയായിരുന്നു സംഭവമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വിജയദശമി പ്രമാണിച്ച് കോയില്‍വാര്‍ പൂജാ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. ഇവിടെ ഡ്യൂട്ടിക്കെത്തിയ പോലീസുകാര്‍ ബാര്‍ നര്‍ത്തകിമാര്‍ക്കൊപ്പം നൃത്തം ചവിട്ടുകയായിരുന്നു. എസ്എച്ച്ഒ സഞ്ജയ് ശങ്കര്‍, എഎസ്‌ഐ ദേവ്ചന്ദ്ര സിങ്, കോണ്‍സ്റ്റബിള്‍ ഭൂഷണ്‍ എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്.
പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭോജ്പുര്‍ പോലീസ് സൂപ്രണ്ട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് നാണക്കേടുണ്ടാക്കുന്നതാണ് വീഡിയോയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പോലീസുകാരുടെ ഇത്തരം പ്രവണതകളെ വെച്ചുപൊറുപ്പിക്കില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.












Click it and Unblock the Notifications