Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയിൽ ആരുടെ തന്ത്രങ്ങൾ വിജയിക്കും; 3 സാധ്യതകൾ ഇങ്ങനെ

ബെംഗളൂരു: അധികാരത്തിലേറിയത് മുതൽ കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സർക്കാർ പ്രതിസന്ധിയിലാണ്. സഖ്യത്തിനുള്ളിലെ ഭിന്നതകൾക്ക് പുറമെയാണ് സർക്കാരിനെ താഴെയിറക്കുമെന്ന ബിജെപിയുടെ ഭീഷണി. ഭരണം ഏഴുമാസം പിന്നിട്ടപ്പോഴേക്കും സർക്കാരിനെ വരിഞ്ഞ് മുറുക്കിയിരിക്കുകയാണ് ബിജെപി.

രാജ്യം മുഴുവൻ ആകാംഷയോടെ ഉറ്റു നോക്കുകയാണ് കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾ. എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. മന്ത്രിസ്ഥാനം വരെ വാഗ്ദാനം ചെയ്ത് എംഎൽഎമാരെ അനുനയിപ്പിക്കാനുളള ശ്രമത്തിലാണ് കോൺഗ്രസ്. ബിജെപിയുടെ ഓപ്പറേഷൻ താമരയെ ചെറുത്തുതോൽപ്പിക്കാനാകുമെന്ന വിശ്വാസം കോൺഗ്രസ് കേന്ദ്രങ്ങൾക്ക് വന്ന് തുടങ്ങിയിട്ടുണ്ട്. കർണാടകയിൽ ഇനി മൂന്ന് സാധ്യതകളാണ് മുന്നിലുള്ളത്. വിശദാംശങ്ങൾ ഇങ്ങനെ:

എംഎൽഎമാർ റിസോർട്ടിൽ

എംഎൽഎമാർ റിസോർട്ടിൽ

ചൊവ്വാഴ്ച വൈകിട്ടോടെ രണ്ട് സ്വതന്ത്ര്യ എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയോടെ മൂന്ന് എംഎൽഎമാരെ കൂടി കാണാതായതോടെ കോൺഗ്രസ്- ജെഡിഎസ് കേന്ദ്രങ്ങൾ ആശങ്കയിലായി. ഇവർ ബിജെപി പാളയത്തിലെത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ.

രണ്ട് പേർ തിരിച്ചെത്തി

രണ്ട് പേർ തിരിച്ചെത്തി

ഇതിനിടെ കാണാതായ രണ്ട് എംഎൽഎമാർ തിരിച്ചെത്തിയത് സർക്കാരിന് ആശ്വാസം പകർന്നിട്ടുണ്ട്. ഫോൺ സ്വിച്ച് ഓഫ് ആയതിനാലാണ് നേതാക്കളെ ബന്ധപ്പെടാനാകാതിരുന്നതെന്ന് തിരികെ എത്തിയ എംഎൽഎ ഭീമാ നായിക് പറഞ്ഞു. ബിജെപി എംഎൽഎമാരാകട്ടെ ഹരിയാനയിലെ നൂഹിലെ റിസോർട്ടിലാണുള്ളത്. കൂടുതൽ കോൺഗ്രസ് , ജെഡിഎസ് എൽഎമാരുമായി ബിജെപി ബന്ധപ്പെടുന്നുണ്ടെന്നും എംഎൽഎമാർ രാജി വച്ചേക്കുമെന്നുമുള്ള സൂചനകളും പുറത്തു വരുന്നുണ്ട്.

 തന്ത്രങ്ങൾ മെനഞ്ഞ് ഇരുവരും

തന്ത്രങ്ങൾ മെനഞ്ഞ് ഇരുവരും

കുമാരസ്വാമി സർക്കാരിനെ അസ്ഥിരമാക്കാനുള്ള ശ്രമങ്ങൾ ബിജെപി തുടരുകയാണ്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പാണ് കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുന്നതിൽ നിന്നും ഇവരെ പിന്തിരിപ്പിക്കുന്നത്. എംഎൽഎമാരെ അനുനയിപ്പിച്ച് കൂടെ നിർത്താൻ കോൺഗ്രസ്-ജെഡിഎസ് സഖ്യവും ശ്രമം തുടരുകയാണ്. മൂന്ന് സാധ്യതകളാണ് ഇനി കർണാടകത്തിൽ നടക്കാനുള്ളത്.

സർക്കാർ രൂപീകരണം

സർക്കാർ രൂപീകരണം

സർക്കാരിന്റെ നിലനിൽപ്പിന് ഭീഷണിയില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി അവകാശപ്പെടുമ്പോഴും കാര്യങ്ങൾ അത്ര സുഖകരമല്ലെന്ന് വ്യക്തമാണ്. 224 അംഗ സഭയിൽ 104 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായെങ്കിലും സർക്കാർ രൂപികരിക്കാനായില്ല. കോൺഗ്രസ്-ജെഡിഎസ് സർക്കാർ അധികാരത്തിലെത്തി. 13 എംഎൽഎമാരെ രാജിവെപ്പിച്ചാൽ കൂറുമാറ്റ നിരോധന നിയമം മറികടന്ന് കുമാരസ്വാമി സർക്കാരിനെ താഴെയിറക്കാനാകൂ.

 മുഖ്യമന്ത്രപദത്തിൽ മണിക്കൂറുകൾ മാത്രം

മുഖ്യമന്ത്രപദത്തിൽ മണിക്കൂറുകൾ മാത്രം

തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സർക്കാർ രൂപികരിക്കാനായി ബിജെപിയും അവകാശവാദം ഉന്നയിച്ചിരുന്നു. ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എന്നാൽ 55 മണിക്കൂറുകൾ മാത്രമെ മുഖ്യമന്ത്രി പദത്തിൽ തുടരാൻ യെദ്യൂരപ്പയ്ക്ക് സാധിച്ചുള്ളു. വിശ്വാസ വോട്ടെടുപ്പിന് നിൽക്കാതെയായിരുന്നു രാജി. 80 സീറ്റുകൾ നേടിയ കോൺഗ്രസും 37 സീറ്റുകൾ നേടിയ ജെഡിഎസും സഖ്യം രൂപികരിച്ച് അധികാരത്തിലുമെത്തി.

സഖ്യത്തിലെ ഭിന്നത

സഖ്യത്തിലെ ഭിന്നത

സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കോൺഗ്രസിനുള്ള മേൽക്കോയ്മയെ മുഖ്യമന്ത്രി കുമാരസ്വാമി പലപ്പോഴായി വിമർശിച്ചിട്ടുണ്ട്. പലപ്പോഴും വികാരാധീനനായി ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു ഗുമസ്തനെപ്പോലെയാണ് കോൺഗ്രസ് തന്നെ കാണുന്നതെന്ന് അടുത്തിടെ ജെഡിഎസ് എംഎൽഎമാരുടെ യോഗത്തിൽ പറഞ്ഞു. ജെഡിഎസ് മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെ വിമർശിച്ച കോൺഗ്രസ് നേതാവിന് ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മറുപടി നൽകാമെന്നാണ് ജെഡിഎസ് അധ്യക്ഷൻ ദേവഗൗഡ എംഎൽഎമാരോട് പറഞ്ഞത്.

പുറത്ത് നിന്നുള്ള പിന്തുണ

പുറത്ത് നിന്നുള്ള പിന്തുണ

കർണാകയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് മൂന്ന് ക്ലൈമാക്സുകളാണ് പ്രതീക്ഷിക്കുന്നത്. സർക്കാരിനെതിരെ ബിജെപിക്ക് അവിശ്വാസ പ്രമേയം ഉന്നയിക്കാം. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെ മറുകണ്ടം ചാടിക്കാനായാൽ സർക്കാർ താഴെ വീഴും. ഈ സാഹചര്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ബിജെപി കുമാരസ്വമിയുടെ ജെഡിഎസിന് പുറത്ത് നിന്ന് താൽക്കാലിക പിന്തുണ നൽകി സർക്കാരിനെ നിലനിർത്താം. സർക്കാരിനെ തന്ത്രപരമായി താഴെയിറക്കുന്നത് പൊതുതിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകുമെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

രാഷ്ട്രപതി ഭരണം

രാഷ്ട്രപതി ഭരണം

എംഎൽഎമാരെ കൂടെനിർത്താൻ കുമാരസ്വാമി സർക്കാർ പരാജയപ്പെട്ടാൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരാൻ ഗവർണർക്ക് ശുപാർശ ചെയ്യാം. ഇങ്ങനെ സംഭവിച്ചാൽ പൊതുതിരഞ്ഞെടുപ്പിനൊപ്പം കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പും നടന്നേക്കും.

ബിജെപി സർക്കാർ രൂപികരിക്കും

ബിജെപി സർക്കാർ രൂപികരിക്കും

എംഎൽഎമാരെ രാജിവെപ്പിച്ച് നിയമസഭയുടെ അംഗബലം കുറച്ച് അധികാരത്തിലെത്താൻ ബിജെപിക്ക് സാധിച്ചേക്കും. 13 എംഎൽഎമാരെ രാജിവെപ്പിക്കാനായാൽ 224 അംഗ സഭയുടെ അംഗബലം 211 ആയി കുറയും. കേവല ഭൂരിപക്ഷം 113ൽ നിന്നും 106 ആയി കുറയും. 104 എംഎൽഎമാരുള്ള ബിജെപിക്ക് രണ്ട് സ്വതന്ത്ര്യന്മാരുടെ പിന്തുണയോടെ സർക്കാർ രൂപികരിക്കാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+