കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ പ്രതിപക്ഷത്തിന് വീണ്ടും തിരിച്ചടി, ആര്‍എല്‍എസ്പിയിലെ 3 എംഎല്‍എമാരും ജെഡിയുവില്‍

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ പ്രതിപക്ഷ നിരയ്ക്ക് വീണ്ടും തിരിച്ചടി. മഹാസഖ്യത്തിലെ സുപ്രധാന കക്ഷിയായ ആര്‍എല്‍എസ്പിയിലെ മൂന്ന് എംഎല്‍എമാരും പാര്‍ട്ടി വിട്ട് ജെഡിയുവില്‍ ചേര്‍ന്നു. സംസ്ഥാനത്ത് മൂന്ന് സീറ്റുകളാണ് ആര്‍എല്‍എസ്പിക്ക് ആകെയുള്ളത്. ഇവരാണ് പാര്‍ട്ടി വിട്ടിരിക്കുന്നത്. രണ്ട് എംഎല്‍എമാരും ഒരു എംഎല്‍സിയുമാണ് പാര്‍ട്ടി വിട്ടത്. സംസ്ഥാനത്ത് മത്സരിച്ചെങ്കിലും ഒറ്റ സീറ്റ് പോലും ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടിക്ക് കിട്ടിയിരുന്നില്ല.

1

നേരത്തെ ബിജെപി സഖ്യം വിട്ടതിലും കുശ്വാഹയ്ക്ക് നേരെ പാര്‍ട്ടിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ മഹാസഖ്യത്തില്‍ മത്സരിക്കാന്‍ ധാരണയാവുകയായിരുന്നു. ലാലന്‍ പാസ്വാന്‍, സുധാന്‍ഷു ശേഖര്‍, എന്നീ എംഎല്‍എമാരും സഞ്ജീവ് സിംഗ് ശ്യാം എന്ന എംഎല്‍സിയുമാണ് പാര്‍ട്ടി വിട്ട് ജെഡിയുവില്‍ ചേര്‍ന്നത്. ചില നടപടി ക്രമങ്ങള്‍ക്ക് ശേഷം ഇവരെ ജെഡിയു എംഎല്‍എമാരായി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം മനസ്സിലാക്കാതെയാണ് കുശ്വാഹ മുന്നണി വിട്ടതെന്ന് പാര്‍ട്ടി വിട്ട നേതാക്കള്‍ ആരോപിച്ചിരുന്നു. ഇവര്‍ ശരിക്കുള്ള ആര്‍എസ്എസ്പിയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ അവകാശപ്പെടും. പാര്‍ട്ടിക്ക് മറ്റ് എംഎല്‍എമാരില്ലാത്തത് കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് അംഗീകരിക്കാനാണ് സാധ്യത.

എന്‍ഡിഎ സംസ്ഥാനത്ത് 39 സീറ്റുകള്‍ നേടിയിരുന്നു. ഒരു സീറ്റില്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. അതേസമയം പ്രധാന പ്രതിപക്ഷമായ ആര്‍ജെഡിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. ബിജെപിയും ജെഡിയുവും 16 സീറ്റില്‍ വീതമാണ് വിജയിച്ചത്. എല്‍ജെപിക്ക് 6 സീറ്റ് ലഭിക്കുകയും ചെയ്തു. ഇതോടെയാണ് സംസ്ഥാനത്തെ പ്രതിപക്ഷ നിരയില്‍ കടുത്ത വിള്ളല്‍ ഉണ്ടായിരിക്കുന്നത്. ആര്‍എല്‍എസ്പിക്കുള്ളില്‍ ഇതിനെതിരെ കടുത്ത അമര്‍ഷം പുകഞ്ഞിരുന്നു.

കോണ്‍ഗ്രസില്‍ പൊളിച്ചെഴുത്ത് തുടങ്ങി, പ്രതിപക്ഷ കക്ഷി നേതൃസ്ഥാനത്തേക്ക് തരൂര്‍ എത്തും!!കോണ്‍ഗ്രസില്‍ പൊളിച്ചെഴുത്ത് തുടങ്ങി, പ്രതിപക്ഷ കക്ഷി നേതൃസ്ഥാനത്തേക്ക് തരൂര്‍ എത്തും!!

English summary
3 rlsp leaders quit and join nitish kumars jdu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X