തെലങ്കാനയില്‍ ആദ്യ ഘട്ട പട്ടിക പുറത്തുവിട്ട് ബിജെപി, സര്‍പ്രൈസ്, 3 സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റ്
ഹൈദരാബാദ്: തെലങ്കാനയില്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. എന്നാല്‍ സര്‍പ്രൈസായി ചിലരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. മൂന്ന് സിറ്റിംഗ് എംപിമാര്‍ക്കാണ് സീറ്റ് നല്‍കിയത്. മുന്‍ തെലങ്കാന സംസ്ഥാന അധ്യക്ഷന്‍ ബാന്ദി സഞ്ജയ് കുമാര്‍ അടക്കം ഇതില്‍ വരും. 52 പേരുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. തീവ്ര ഹിന്ദുത്വ നേതാവും ഫയര്‍ബ്രാന്‍ഡുമായ ടി രാജാ സിംഗിനും ബിജെപി ടിക്കറ്റ് നല്‍കിയിട്ടുണ്ട്.
ഗോഷമഹലില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുക. നേരത്തെ രാജാ സിംഗിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത് നീക്കിയാണ് ഇപ്പോള്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയത്. നേരത്തെ പ്രവാചക നിന്ദാ പരാമര്‍ശത്തെ തുടര്‍ന്ന് പാര്‍ട്ടി അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷന്‍ എടേല രാജേന്ദറിനെ ഹുസുരാബാദില്‍ നിന്നാണ് മത്സരിപ്പിക്കുന്നത്. മുന്‍ ബിആര്‍എസ് നേതാവ് കൂടിയായിരുന്ന രാജേന്ദര്‍ ഇവിടെ നിന്നാണ് നേരത്തെ മത്സരിച്ചിരുന്നത്.

കുമാര്‍ കരീംനഗറില്‍ നിന്ന് മത്സരിക്കും. രണ്ട് പ്രമുഖ എംപിമാരായ സ്വയം ബാപ്പു റാവു ബോത്തില്‍ നിന്നും, ധര്‍മപുരി അരവിന്ദ് കൊരട്ടലയില്‍ നിന്നും മത്സരിക്കും. ബിജെപി തെലങ്കാനയില്‍ നിന്ന് നാല് എംപിമാരാണ് ഉള്ളത്. അതേസമയം സംസ്ഥാന അധ്യക്ഷന്‍ ജി കിഷന്‍ റെഡ്ഡി മറ്റൊരു എംപിയാണ്. അദ്ദേഹത്തിന് പക്ഷേ സീറ്റ് നല്‍കിയിട്ടില്ല. ബിആര്‍എസ്സിനോട് ഏറ്റുമുട്ടി അധികാരം പിടിക്കാന്‍ വളരെ കഷ്ടപ്പെടുകയാണ് ബിജെപി. എന്നാല്‍ കോണ്‍ഗ്രസ് മുന്നിലേക്ക് കരുത്തോടെ വന്നത് തിരിച്ചടിയായിരിക്കുകയാണ്.












Click it and Unblock the Notifications