പാക് നിര്‍മിത ആയുധങ്ങള്‍, പാക് സിം കാര്‍ഡുകള്‍... പഞ്ചാബില്‍ മൂന്ന് പേര്‍ പിടിയില്‍
മൊഹാലി: പത്താന്‍കോട്ടില്‍ വ്യോമസേനാ കേന്ദ്രത്തിലെ സൈനിക നടപടി അവസാനിച്ചിട്ടില്ല. അതിനിടെ പഞ്ചാബില്‍ നിന്ന് തന്നെ തീവ്രവാദികളെന്ന് സംശയിയ്ക്കുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പാക് നിര്‍മിത ആയുധങ്ങളും പാക് സിംകാര്‍ഡുകളും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

രണ്ട് എകെ 47 തോക്കുകളും അഞ്ച് കൈത്തോക്കുകളും ഇവരുടെ പക്കല്‍ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആയുധങ്ങള്‍ പാകിസ്താനിലും ചൈനയിലും നിര്‍മിച്ചവയാണ്. മോഹാലിയില്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവര്‍ ഏത് സംഘടനയുമായി ബന്ധമുള്ളവരാണെന്ന് വ്യക്തമല്ല. ദില്ലിയിലേയ്ക്ക് രണ്ട് തീവ്രവാദികള്‍ കടന്നതായി കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദില്ലി റെയില്‍വേ സ്‌റ്റേഷനില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിക്കത്തും തീവ്രവാദ വിരുദ്ധ സേനയ്ക്ക് ലഭിച്ചിരുന്നു.
പുതുവര്‍ഷത്തില്‍ രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടതായി നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications