നടുറോഡില്‍ പോലീസിന്റെ ഗുണ്ടാ സ്‌റ്റൈല്‍ ഇടപെടല്‍, തല്ലി ചതച്ചത് ഒരു കുടുംബത്തിലെ 3 പേരെ, വീഡിയോ കാണൂ
ചെങ്കം: പൊതുജനത്തിന്റെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കേണ്ട പോലീസ് കാരണമറിയാതെ ഒരു കുടുംബത്തിലെ മൂന്ന് പേരെ നടുറോഡില്‍ വെച്ച് തല്ലി ചതച്ചു.
തമിഴ്‌നാട്ടിലെ ചെങ്കം എന്ന സ്ഥലത്താണ് സംഭവം നടന്നത്. നാട്ടുകാര്‍ നോക്കി നില്‍ക്കെ കുടുംബ പ്രശ്‌നത്തില്‍ ഇടപ്പെട്ട് കാരണം പോലും അന്വേഷിക്കാതെ മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് 17 കാരനെയും മാതാപിതാക്കളെയും ലാത്തി കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു.

നടുറോഡില്‍ സംഭവിച്ചത്
ഓട്ടോ ഡ്രൈവറായ രാജ, ഭാര്യ ഉഷ, 17 കാരനായ മകന്‍ എന്നിവര്‍ ചേര്‍ന്ന് വിവാഹത്തിന് പോകുമ്പോഴാണ് സംഭവം നടക്കുന്നത്. രാജയും ഭാര്യ ഉഷയും തമ്മിലുണ്ടായ തര്‍ക്കത്തില്‍ പോലീസുക്കാര്‍ ഇടപ്പെടുകയായിരുന്നു.

കാരണം വ്യക്തമല്ല
വഴക്കിന് കാരണം മകന്‍ ആണെന്ന് ദമ്പതികള്‍ പറഞ്ഞത്രെ. എന്നാല്‍ വഴക്കിന് കാരണം എന്താണെന്ന് വ്യക്തമല്ല. പോലീസുകാര്‍ ഇത് ചോദിച്ചിട്ടില്ലെന്നാണ് കണ്ടു നിന്ന യാത്രകാര്‍ പറയുന്നത്.

17 കാരന് നേരെ തുടങ്ങിയ ആക്രമണം
മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് 17 കാരനെയും പിതാവിനെയും ലാത്തി വെച്ച് പൊതിരെ തല്ലുകയായിരുന്നു. അമ്മ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവര്‍ക്ക് അടിയേറ്റു.ആശുപത്രിയില്‍, വീഡിയോ കാണൂ
മൂന്നു പേരെയും അടുത്തുള്ള ആശുപത്രിയില്‍ പരിക്കുകളോടെ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാരണമില്ലാതെ മൂന്ന് പേരെ പോലീസ് തല്ലി ചതച്ചതിന് നാട്ടുകാര്‍ രണ്ട് മണിക്കൂര്‍ റോഡ് ഉപരോധിച്ചു. വീഡിയോ കാണൂ...












Click it and Unblock the Notifications