കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്സില്‍ കൂറുമാറ്റം തുടങ്ങി; തെലങ്കാനയില്‍ 3 എംഎല്‍മാര്‍ ടിആര്‍എസിലേക്ക്, കനത്ത തിരിച്ചടി

Google Oneindia Malayalam News

ഹൈദരാബാദ്: 2019 ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പായി നടന്ന അഞ്ച് സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഏറ്റവും വലിയ നേട്ടം ഉണ്ടാക്കിയത് കോണ്‍ഗ്രസായിരുന്നു. മിസോറാമില്‍ ഭരണം നഷ്ടമായെങ്കിലും ബിജെപിയില്‍ നിന്ന് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ് എന്നീ സംസ്ഥാനങ്ങള്‍ പിടിച്ചെടുത്ത് ഹിന്ദി ഹൃദയഭൂമിയില്‍ തിരിച്ചുവരാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചു.

മധ്യപ്രദേശിലും രാജസ്ഥാനിലും വളരെ ചെറിയ സീറ്റുകളുടെ വ്യത്യാസത്തിലായിരുന്നു കോണ്‍ഗ്രസ് ഭരണം നേടിയത്. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ റാഞ്ചിയെടുത്ത് ബിജെപി ഭരണത്തിലെത്താന്‍ ശ്രമം നടത്തുമെന്ന സംശയം ഏവര്‍ക്കുമുണ്ടായിരുന്നെങ്കിലും ഇത്തവണ ബിജെപിയുടെ ഭാഗത്ത് നിന്ന് അത്തരമൊരു ശ്രമം ഉണ്ടായില്ല. എന്നാല്‍ തെലങ്കാനയില്‍ അങ്ങനെയല്ല കാര്യങ്ങള്‍. മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ടിആര്‍എസിലേക്ക് ചേക്കാറാന്‍ ഒരുങ്ങുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

എട്ട് മാസങ്ങള്‍ ശേഷിക്കെ

എട്ട് മാസങ്ങള്‍ ശേഷിക്കെ

2014 രൂപം കൊണ്ട തെലങ്കാനയിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിച്ച ടിആര്‍എസ് കാലാവധി തീരാന്‍ എട്ട് മാസങ്ങള്‍ ശേഷിക്കെ നിയമസഭ പിരിച്ചു വിടുകയായിരുന്നു. ഇതോടെയാണ് മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം ഇവിടേയും തിരഞ്ഞെടുപ്പ് നടന്നത്.

ടിആര്‍എസിന്റെ വിജയം

ടിആര്‍എസിന്റെ വിജയം

ടിആര്‍എസിന്റെ വിജയം ഏവരും ഉറപ്പിച്ച സാഹചര്യത്തിലായിരുന്നു കോണ്‍ഗ്രസ് ടിഡിപി, സിപിഐ എന്നീ പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങിയത്. ഇതോടെ തെലങ്കാനയില്‍ ശക്തമായ മത്സരം എന്ന പ്രതീതീ ജനിക്കപ്പെടുകയും ചെയ്തു.

അനായാസം

അനായാസം

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ടിആര്‍എസ് അനായാസം ജയിച്ചു കയറുന്നതാണ് കാണാന്‍ കഴിഞ്ഞത്. സംസ്ഥാനത്ത് ആകെയുള്ള 119 സീറ്റില്‍ 88 കരസ്ഥമാക്കിയായിരുന്നു ടിആര്‍എസിന്റെ വിജയം. കോണ്‍ഗ്രസ്സിന് ലഭിച്ചതാവട്ടെ 19 സീറ്റും.

കൂറുമാറ്റം

കൂറുമാറ്റം

ടിആര്‍എസിന്റെ വന്‍വിജയത്തിന് പിന്നാലെ 2014 ലേതിന് സമാനമായ കൂറുമാറ്റം ഇത്തവണയും ഉണ്ടാവുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. ഒരു സ്വതന്ത്ര എംഎല്‍എയും തെലങ്കാനയിലെ ഏക ഫോര്‍വേഡ് ബ്ലോക്ക് എഎല്‍എയും ടിആര്‍എസിലേക്ക് കളംമാറി ഇത്തവണത്തെ കൂറുമാറ്റത്തിന് തുടക്കമിടുകയും ചെയ്തു.

വലിയ തിരിച്ചടി

വലിയ തിരിച്ചടി

ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടി നല്‍കി കൊണ്ട് ആകെയുള്ള 19 എംഎല്‍എമാരില്‍ 3 പേര്‍ ടിആര്‍എസിലേക്ക് ചേക്കാറാന്‍ ഒരുങ്ങുന്നത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂറുമാറ്റത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏക ജില്ല

ഏക ജില്ല

സംസ്ഥാനത്തുടനീളം ടീആര്‍എസ് മികച്ച നേട്ടം ഉണ്ടാക്കിയപ്പോള്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയ ഏക ജില്ലയായിരുന്നു ഖമ്മം. ജില്ലയിലെ 9 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് 6 സീറ്റ് കരസ്ഥമാക്കിയപ്പോള്‍ ടിആര്‍എസ്, ടിഡിപി, സ്വതന്ത്രര്‍ എന്നിവര്‍ക്ക് ഒരോ സീറ്റ് വീതമാണ് നേടാന്‍ കഴിഞ്ഞത്.

3 പേര്‍

3 പേര്‍

ഖമ്മം ജില്ലയിലെ 6 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 3 പേര്‍ ടിആര്‍എസിലേക്ക് കൂറുമാറാന്‍ ഒരുങ്ങുന്നു എന്നാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടിആര്‍എസ് നേതാക്കളുമായി ഇവര്‍ കൂടിക്കാഴ്ച്ച നടത്തിക്കഴിഞ്ഞു.

മുന്‍മന്ത്രിയും

മുന്‍മന്ത്രിയും

മുന്‍മന്ത്രിയും കൊല്ലപൂര്‍ എംല്‍എയുമായ ജുപള്ളി കൃഷ്ണ റാവു, രാമഗുണ്ഡം എംഎല്‍എ സത്യനാരായണ, സ്റ്റേഷന്‍ ഖാന്‍പൂര്‍ എംഎല്‍എ ടി രാജയ്യ എന്നിവരാണ് ടിആര്‍എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത്. അടുത്തപടിയായി കെ ചന്ദ്രശേഖര റാവുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ് മൂവരും.

പ്രധാനം

പ്രധാനം

സംസ്ഥാനഭരണത്തില്‍ വിവിധകക്ഷികള്‍ മാറിമാറി വന്നേക്കാം. ഞങ്ങള്‍ക്ക് മണ്ഡലത്തിന്റെ കാര്യമാണ് പ്രധാനം. മണ്ഡലത്തിന്റെ വികസനത്തിന് ഫണ്ട് വേണം. അതുകൊണ്ടാണ് ഞങ്ങള്‍ ഭരണകക്ഷിയായ ടിആര്‍എസിലേക്ക് പോവുന്നതെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

സ്വതന്ത്ര എംഎല്‍എ

സ്വതന്ത്ര എംഎല്‍എ

മണ്ഡലത്തിലെ ഏക സ്വതന്ത്ര എംഎല്‍എയായി വൈര മണ്ഡലത്തില്‍ നിന്ന് ജയിച്ച് രാമലു നായിക്ക് ശനിയാഴ്ച്ച് ടിആര്‍എസില്‍ ചേര്‍ന്നിരുന്നു. തെലങ്കാന ഭവനില്‍ നടന്ന ചടങ്ങില്‍ ടിആര്‍എസ് വര്‍ക്കിങ് പ്രസിഡന്റ് കെടി രാമറാവുവിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്.

24 മണിക്കൂറിനുള്ളില്‍

24 മണിക്കൂറിനുള്ളില്‍

തെലങ്കാനയിലെ ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ ഏക എംഎല്‍എയായ കെ ചന്ദര്‍പട്ടേലാണ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്ന് 24 മണിക്കൂറിനുള്ളില്‍ ടിആര്‍എസിലേക്ക് കൂടുമാറിയിരുന്നു. വിജയം കരസ്ഥമാക്കിയ ഉടന്‍ തന്നെ അദ്ദേഹം ചന്ദ്രശേഖര റാവുവിന്റെ മകന്‍ കെടി രാമറാവുവിനെ കണ്ട് പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യം അറിയിക്കുകയായിരുന്നു.

പ്രാധിനിത്യം നഷ്ടമായി

പ്രാധിനിത്യം നഷ്ടമായി

2014 ല്‍ ടിആര്‍എസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ചന്ദര്‍പട്ടേല്‍ ഫോര്‍വേഡ് ബ്ലോക്കില്‍ ചേരുകയായിരുന്നു. അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് വിജയിച്ച ഏക ഇടത് എംഎല്‍എയായിരുന്നു ചന്ദര്‍പട്ടേല്‍. ഫോര്‍വേര്‍ഡ് ബ്ലോക്കില്‍ നിന്ന് കൂറുമാറി ചന്ദര്‍പട്ടേല്‍ ടിആര്‍എസിലേക്ക് പോയതോടെ തെലങ്കാന നിയമസഭയില്‍ ഇടത്പക്ഷ പാര്‍ട്ടികള്‍ക്ക് പ്രാധിനിത്യം നഷ്ടമായി.

English summary
3 telangana congress mlas set to join trs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X