Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മുകശ്മീരില്‍ ഭീകരരും സൈന്യവുമായി വീണ്ടും ഏറ്റുമുട്ടല്‍; 3 ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഷോപ്പിയാനിലെ കെല്ലാര്‍ മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരെ സൈന്യം വധിച്ചു. സിആര്‍പിഎഫ്, സൈന്യം ജമ്മു കശ്മീര്‍ പോലീസ് എന്നിവരുടെ സംയുക്ത സംഘം തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

തിരച്ചില്‍ നടത്തുന്ന സംഘത്തിന് നേരെ ആദ്യം ഭീകരര്‍ വെടിവെക്കുകയായിരുന്നു. ഉടന്‍ സൈന്യം തിരിച്ചടിച്ചു. ഈ പ്രത്യാക്രമണത്തിലാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരിരില്‍ നിന്ന് സൈന്യം ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഹന്ദ്വാരയിലെ യാരു മേഖലയിലും വെടിവെയ്പുണ്ടായി.

പ്രദേശത്ത് കൂടുതല്‍ ഭീകര്‍ നിലയുറപ്പിച്ചുട്ടുണ്ടെന്നാണ് നിഗമനം. ഭീകരര്‍ക്കായി സംയുക്ത സേന തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, കൊല്ലപ്പെട്ട ഭീകരരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഒരാഴ്ച്ചക്കിടെ ഇത് രണ്ടാം തവണയാണ് ഷോപ്പിയാനില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടാവുന്നത്. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ വെള്ളിയാഴ്ച്ച ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു.

kashir

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+