പോലീസുകാരനെ ക്രൂരമായി കൊന്ന് തീവ്രവാദികള്‍; മൂന്ന് അക്രമികളെ കൊന്ന് സൈന്യത്തിന്റെ തിരിച്ചടി
ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ പോലീസുകാരനെ കൊലപ്പെടുത്തിയ തീവ്രവാദികള്‍ക്ക് സൈന്യത്തിന്റെ തിരിച്ചടി. തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്ന കേന്ദ്രത്തെ കുറിച്ച് വിവരം ലഭിച്ച സൈന്യം പ്രദേശം വളയുകയായിരുന്നു. സൈന്യമെത്തി തിരച്ചില്‍ ആരംഭിച്ചതോടെ വെടിവയ്പ്പുണ്ടായി. മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പ് ഏറെ നേരം തുടര്‍ന്നു.

കശ്മീരിലെ പോലീസ് കോണ്‍സ്റ്റബിളിലെ കൊലപ്പെടുത്തിയ സംഘത്തെയാണ് സൈന്യം വധിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. പ്രതിഷേധമുണ്ടാകുമെന്ന സംശയം സൈന്യത്തിനുണ്ട്. കുല്‍ഗാമിലും അനന്ദ്നാഗിലും ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ്.
ശനിയാഴ്ചയാണ് പോലീസ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് സലീം ഷായുടെ മൃതദേഹം കണ്ടെത്തിയത്. അവധിയിലായിരുന്ന ഇദ്ദേഹത്തെ വെള്ളിയാഴ്ച ഒരുസംഘം തട്ടിക്കൊണ്ടുപോയിരുന്നു. റഡ് വാണി പയീന്‍ ഗ്രാമത്തിലെ നഴ്സറിക്കടുത്ത് നിന്നാണ് പീന്നീട് മൃതദേഹം കണ്ടെത്തിയത്. ക്രൂരമായ പീഡനത്തിന് ശേഷമാണ് മുഹമ്മദ് സലീം കൊല്ലപ്പെട്ടതെന്ന് സൈന്യം പറഞ്ഞു. ഇയാളുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലാണെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍.
സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങി. ഹിസ്ബുല്‍ മുജാഹിദീനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് അക്രമികള്‍ ഒളിഞ്ഞിരിക്കുന്ന സ്ഥലത്തെ കുറിച്ച് സൈന്യത്തിന് രഹസ്യവിവരം കിട്ടിയത്. ഉടനെ പ്രദേശത്തെത്തി തിരിച്ചില്‍ ആരംഭിക്കുകയായിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications