കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്എഫ് കണക്കുതീര്‍ത്തു: മൂന്ന് ഭീകരര്‍ക്ക് അന്ത്യം, ക്യാമ്പ് ആക്രമണത്തിന് പകരം വീട്ടിയത് !

ഭീകരര്‍ വെടിയുതിര്‍ത്തതോടെ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.

Google Oneindia Malayalam News

ശ്രീനഗര്‍: ശ്രീനഗറിലെ ബിഎസ്എഫ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയ ഭീകരരെ സൈന്യം വധിച്ചു. മൂന്ന് ഭീകരരെയാണ് ബിഎസ്എഫ് വധിച്ചത്. ശ്രീനഗറിലെ വിമാനത്താവളത്തിന് സമീപത്ത് അതീവസുരക്ഷാ മേഖലയില്‍ വച്ചാണ് ബിഎസ്എഫ് ക്യാമ്പിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു സൈനികന്‍ മരിയ്ക്കുകയും ചെയ്തിരുന്നു. ഭീകരര്‍ വെടിയുതിര്‍ത്തതോടെ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.

പോലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഭീകരരെ വധിച്ചതെന്നാണ് ഔദ്യോഗിക വിവരം. ബിഎസ്എഫിന്‍റെ 182 ബറ്റാലിയന്‍ ക്യാമ്പിന് നേരെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നാല് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ആക്രമണത്തെ തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളം താത്കാലികമായി അടച്ചിടുകയും ചെയ്തിരുന്നു. ഒരു ഭീകരനെ വധിച്ച സൈന്യം അവശേഷിക്കുന്നവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൂന്ന് ഭീകരരെ വധിച്ചത്.

30-loc

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജയ്ഷെ മുഹമ്മദിന്‍റെ അഫ്സല്‍ ഗുരു സ്ക്വാഡ് രംഗത്തെത്തിയിരുന്നു. ബിഎസ്എഫ് ബറ്റാലിയന് നേരെ ഗ്രനേഡ് ആക്രമണം നടത്തിയ ഭീകരര്‍ വ്യോമസേനയുടെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ജമ്മുകശ്മീരില്‍ നിരന്തരം ആക്രമണങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിന്‍റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ദില്ലിയില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു.

English summary
Three suicide attackers carrying a massive arsenal of guns and explosives broke into a Border Security Force (BSF) camp near the Srinagar airport before dawn today and opened fire, killing one soldier.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X