കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ പണി തുടങ്ങി ബിജെപി; സിപിഎം, ത‍ൃണമൂല്‍ എംഎല്‍എമാരും 22 കൗണ്‍സിലര്‍ മാരും ബിജെപിയില്‍

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ വലിയ വിജയം കരസ്ഥമാക്കിയതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി ബിജെപി. ലോകസഭാ തിര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ 100 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയിലെത്തുമെന്ന് ബിജെപി നേരത്തെ അവകാശപ്പെട്ടിരുന്നു.

<strong> അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിന് പുറത്തേക്ക്?: സത്യസന്ധമായ തുറന്നുപറച്ചില്‍, നിലപാടിലുറച്ച് നില്‍ക്കും</strong> അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിന് പുറത്തേക്ക്?: സത്യസന്ധമായ തുറന്നുപറച്ചില്‍, നിലപാടിലുറച്ച് നില്‍ക്കും

തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി വലിയ വിജയം നേടിയതിന് പിന്നാലെ കൂടുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാന്‍ കഴിയുന്നത്. മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരും 20 ലേറെ കൗണ്‍സിലര്‍മാരുമാണ് ബിജെപിയിലേക്ക് ചേക്കാറാന്‍ ഒരുങ്ങുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

നേതാക്കള്‍ ബിജെപിയിലേക്ക്

നേതാക്കള്‍ ബിജെപിയിലേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ മോശംപ്രകടനത്തിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കികൊണ്ട് നേതാക്കള്‍ ബിജെപിയിലേക്ക് കൂടുമാറുന്നത്. തൃണമൂല്‍ വിട്ട് ബിജെപിയില്‍ എത്തിയ മുകുള്‍ റോയുടെ മകനും ബീജ്പൂര്‍ എംഎല്‍എയുമായ സുഭ്രാംശും റോയി, സുനില്‍ സിങ്, ശീല്‍ഭദ്ര ദത്ത ദില്ലിയിലെത്തി ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.

സിപിഎം

സിപിഎം

ഹേമതാബാദില്‍ നിന്നുള്ള ദേബേന്ദ്ര നാഥ് റോയിയാണ് ബിജെപിയില്‍ ചേര്‍ന്ന സിപിഎം എംഎല്‍എ. ദേബേന്ദ്ര പാര്‍ട്ടി വിട്ടേക്കുമെന്ന് ബംഗാളിലെ സിപിഎം നേതൃത്വവും അഭിപ്രായപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ബാരക്പൂരില്‍ നിന്നുള്ള എംഎല്‍എയായ സില്‍ബാദ്ര ദത്തയും ബിജെപിയിലേക്ക് ചേരുമെന്നാണ് സൂചന

ശുഭ്രാംശു റോയി

ശുഭ്രാംശു റോയി

പാര്‍ട്ടി വിരുദ്ധ പ്രസ്താവനയുടെ പേരില്‍ ശുഭ്രാംശു റോയിയെ കഴിഞ്ഞ ദിവസം തൃണമൂല്‍ പാര്‍ട്ടിയില്‍ നിന്നും ആറ് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എ ബിജെപിയിലേക്ക് കൂടുമാറാന്‍ തയ്യാറാവുകയായിരുന്നു.

താന്‍ സ്വതന്ത്രമായത്

താന്‍ സ്വതന്ത്രമായത്

മമതയുടെ ആധിപത്യത്തിന്‍ കീഴില്‍ തൃണമൂലില്‍ പലരും ശ്വാസം മുട്ടി കഴിയുകയാണെന്നും ഇപ്പോഴാണ് താന്‍ സ്വതന്ത്രമായതെന്നുമായിരുന്നു സസ്പെന്‍ഷന് പിന്നാലെ ശുഭ്രാംശു പ്രതികരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ബിജെപി മികച്ച പ്രകടനം കാഴ്ച്ചവെച്ചതിന് പിന്നാലെ ബിജെപിയേയും തന്‍റെ പിതാവിനേയും അഭിനന്ദിച്ച് ശുഭ്രാംശു റായി രംഗത്ത് എത്തിയിരുന്നു.

യഥാര്‍ത്ഥ ചാണക്യനാണ്

യഥാര്‍ത്ഥ ചാണക്യനാണ്

എന്റെ പിതാവിനോട് പരാജയപ്പെട്ടു എന്ന് പറയുന്നതില്‍ എനിക്ക് ഒരപമാനവുമില്ല. അദ്ദേഹം ബംഗാള്‍ രാഷ്ട്രീയത്തിലെ യഥാര്‍ത്ഥ ചാണക്യനാണ്. ആളുകള്‍ ഞങ്ങള്‍ക്കെതിരെ വോട്ടു ചെയ്തതോടെ ഞങ്ങളുടെ പാര്‍ട്ടി പരാജയപ്പെടുകയും ചെയ്തു. ഞങ്ങളത് അംഗീകരിച്ചേ മതിയാവൂ ​എന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ശുഭ്രാംശു പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തെ ആറ് വര്‍ഷത്തേക്ക് തൃണമൂല്‍ സസ്പെന്‍ഡ് ചെയ്തത്

20 കൗണ്‍സിലര്‍മാരും

20 കൗണ്‍സിലര്‍മാരും

എംഎല്‍എമാര്‍ക്ക് പിന്നാലെയാണ് തൃണൂല്‍ കോണ്‍ഗ്രസിന്‍റെ 20 കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേരാനായി ഇന്ന് ദില്ലിയിലെത്തിയത്. പാര്‍ട്ടി പശ്ചിമ ബംഗാളില്‍ നേടിയ വിസ്മയിപ്പിക്കുന്ന വിജയത്തില്‍ ആകൃഷ്ടരായാണ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേരാനായി കൗണ്‍സിലര്‍മാര്‍ ദില്ലിയിലെത്തിയത്.

ബിജെപിയെ ഇഷ്ടപ്പെടുന്നു

ബിജെപിയെ ഇഷ്ടപ്പെടുന്നു

പാര്‍ട്ടി അധ്യക്ഷ മമതാബാനര്‍ജിയുമായി ഞങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രശ്നവും ഇല്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയ വലിയ വിജയമാണ് ഞങ്ങളെ തൃണമൂല്‍ വിടാന്‍ പ്രേരിപ്പിച്ചത്. ബംഗാളിലെ ജനങ്ങള്‍ ബിജെപിയെയാണ് ഇഷ്ടപ്പെടുന്നത്. ഞങ്ങളും ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നും ദില്ലിയിലെത്തിയ കൗണ്‍സിലര്‍മാര്‍ വാര്‍ത്താ ഏജന്‍സിയായ എഎഎന്‍ഐയോടു വ്യക്തമാക്കി.

143 നേതാക്കള്‍

143 നേതാക്കള്‍

തൃണമൂല്‍ കോണ്‍ഗ്രസിലെ 143 നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണെന്ന അവകാശവാദവുമായി ബിജെപി നേതാവ് മുകുള്‍ റോയിയും നേരത്തെ രംഗത്ത് എത്തിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 143 നിയമസഭ മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിന്നിലായി അവിടേയുള്ള നേതാക്കളൊന്നും പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് മുകുള്‍ റോയി പറഞ്ഞത്.

തോറ്റ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല

തോറ്റ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല

ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ച് 100 ലേറെ തൃണമൂല്‍ എംഎല്‍എമാര്‍ താങ്കളുമായി ബന്ധപ്പെട്ടുവെന്നാണോ അവകാശപ്പെടുന്നത് എന്ന ചോദ്യത്തിന് 2019 ലെ തെരഞ്ഞെടുപ്പില്‍ 143 അസംബ്ലി മണ്ഡലങ്ങള്‍ തൃണമൂല്‍ കൈവിട്ടെന്നും അവിടെ മത്സരിച്ച സ്ഥാനാര്‍ത്ഥികളെല്ലാം തോറ്റ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു മുകുള്‍ റോയിയുടെ മറുപടി

എല്ലാ പരിധിയും ലംഘിച്ചു

എല്ലാ പരിധിയും ലംഘിച്ചു

2014 ല്‍ തൃണമൂലിന് വേണ്ടി പ്രവര്‍ത്തിച്ച താങ്കല്‍ 2019 ല്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ച് 18 സീറ്റുകള്‍ നേടിക്കൊടുത്തപ്പോള്‍ എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് 2014 ഉം 2019 ഉം തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടെന്നും സംസ്ഥാനത്തെ ജനാധിപത്യം തൃണമൂല്‍ കോണ്‍ഗ്രസ് ഇല്ലാതാക്കിയെന്നും മമത ബാനര്‍ജി എല്ലാ പരിധിയും ലംഘിച്ചുവെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

18 സീറ്റുകള്‍

18 സീറ്റുകള്‍

ബംഗാളിലെ 42 സീറ്റുകളില്‍ 18 സീറ്റുകള്‍ നേടി ബിജെപി വലിയ വിജയമായിരുന്നു സ്വന്തമാക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് 2014 ല്‍ 34 സീറ്റുകള്‍ നേടിയിരുന്നെങ്കിലും ഇത്തവണ 22 സീറ്റുകളില്‍ ഒതുങ്ങി. 2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടു സീറ്റുകളില്‍ മാത്രമായിരുന്നു ബംഗാളില്‍ വിജയിച്ചത്.

സ്വീകരണം

ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കുന്നു

കൗണ്‍സിലര്‍മാര്‍

ബിജെപിയില്‍ ചേരാന്‍ ദില്ലിയിലെത്തിയ ടിഎംസി കൗണ്‍സിലര്‍മാര്‍

English summary
3 trinamool MLAs join bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X