മുംബൈയില്‍ മെഡിക്കല്‍ സ്റ്റോറില്‍ തീപിടുത്തം: ഒമ്പത് പേര്‍ കൊല്ലപ്പെട്ടു
മുംബൈ: മുംബൈയിലെ അന്തേരി വെസ്റ്റിലെ മെഡിക്കല്‍ സ്‌റ്റോറിലുണ്ടായ തീപിടുത്തത്തില്‍ ഒമ്പത് മരണം. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. അഞ്ച് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ ഒമ്പത് പേരാണ് മരണമടഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
അന്ധേരി വെസ്റ്റിലെ ജുഹു ഗലിക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന വഫ മെഡിക്കല്‍സിലാണ് പുലര്‍ച്ച അഞ്ചേകാലോടെ തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായ അഗ്നിബാധ മുകളിലത്തെ നിലകളിലേക്ക് പെട്ടെന്ന് വ്യാപിച്ചതാണ് മരണനിരക്ക് ഉയരാന്‍ കാരണമായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

താഴത്തെ നിലയില്‍ താമസിച്ചിരുന്ന കുടുംബാംഗങ്ങളാണ് തീപിടുത്തത്തില്‍ മരണമടഞ്ഞിട്ടുള്ളത്. അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.












Click it and Unblock the Notifications