നോർത്ത് ദില്ലിയിലെ വീട്ടിൽ തീപിടുത്തം, 3 സ്ത്രീകൾ വെന്തുമരിച്ചു
ദില്ലി: ദില്ലി ഷാലിമാർ ബാഗിലെ വീട്ടിലുണ്ടായ തീപിടുത്തത്തിൽ 3 സ്ത്രീകൾ കൊല്ലപ്പെട്ടു. സംഭവത്തിൽ നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. മൂന്ന് കുട്ടികൾ ഉൾപ്പെടെ 6 പേരെ കെട്ടിടത്തിൽ നിന്നും രക്ഷപെടുത്തി. വീടിന്റെ ടെറസിലേക്കുള്ള വാതിൽ പൊളിച്ച് അകത്ത് കടന്നാണ് പോലീസ് ഇവരെ പുറത്തെത്തിച്ചത്.
രണ്ട് സ്ത്രീകൾ വീടിനുള്ളിൽ ബോധരഹിതരായി കിടക്കുകയായിരുന്നു. കാന്ത( 75), കിരൺ ശർമ( 62), സോമാവതി( 42) എന്നിവരാണ് തീപിടുത്തത്തിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.

7 ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് തീ അണച്ചത്. ദില്ലിയിലെ അനാജ് മണ്ഡിയിലെ അനധികൃത ബാഗ് നിർമാണ ഫാക്ടറിയിൽ കഴിഞ്ഞയാഴ്ച ഉണ്ടായ തീപിടുത്തത്തിൽ 43 തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. 62 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയായിരുന്നു ഫാക്ടറി പ്രവർത്തിച്ചിരുന്നത്. ശനിയാഴ്ച രാവിലെ പശ്ചിമ ദില്ലിയിലെ ഒരു ഫാക്ടറിയിൽ തീപിടുത്തം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications