കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂര്‍: റെയ്ഡിനിടെ പൊലീസുകാര്‍ സ്ത്രീകളെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചു

  • By Meera Balan
Google Oneindia Malayalam News

ബാംഗ്ലൂര്‍: വ്യാജ പൊലീസ് റെയ്ഡില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട ടെക്കികളുടെ സംഘത്തെ മര്‍ദ്ദിച്ചതായി പരാതി. സുഹൃത്തിന്റെ വീട്ടില്‍ ഡിന്നര്‍ പാര്‍ട്ടിയ്ക്ക് എത്തിയ മൂന്ന് യുവതികളും സുഹൃത്ത് ഉള്‍പ്പടെ നാല് യുവാക്കളുമാണ് മര്‍ദ്ദനത്തിനും പീഡനത്തിനും ഇരയായത്. സ്ത്രീകളെ പൊലീസുകാര്‍ അപമാനിയ്ക്കാന്‍ ശ്രമിച്ചെന്നും ടെക്കികളുടെ പരാതിയില്‍ പറയുന്നു.

ബിടിഎമ്മിലെ ഒരു വാടക വീട്ടിലാണ് സംഭവം നടക്കുന്നത്. വിനയ് സിംഗ് റാവത്ത് ആണ് തന്റെ സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടി ഒരുക്കിയത്. രാത്രി 1.30 ഓടെ വീട്ടിലേയ്ക്ക് പൊലീസുകാരെന്ന് പരിചയപ്പെടുത്തിയ ഒരു സംഘം കടക്കുകയായിരുന്നു. അയല്‍ക്കാര്‍ ടെക്കികളെപ്പറ്റി പരാതി നല്‍കിയെന്നും ഇക്കാര്യം അന്വേഷിയ്ക്കുന്നതിനാണ് എത്തിയതെന്നും സംഘം പറഞ്ഞു. ഇവര്‍ യൂണിഫോമില്‍ അല്ലായിരുന്നു.

Crime

വീട്ടിലെത്തിയ സംഘം മൂന്ന് സ്ത്രീകളെയും ടോയ്‌ലറ്റിനുള്ളില്‍ പൂട്ടിയിട്ട് പൊതിരെ തല്ലുകയും അപമാനിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തു. എല്ലാവരുടെയും ഫോണുകള്‍ സംഘം കൈക്കലാക്കി. പണവും കവര്‍ന്നു. ഫോണുകള്‍ തിരികെ ലഭിയ്ക്കണമെങ്കില്‍ മുപ്പതിനായിരം രൂപയോളം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മോഷണത്തിന് ശേഷം യുവാക്കളെ മര്‍ദ്ദിച്ചശേഷം സംഘം രക്ഷപ്പെട്ടു. സംഭവ ദിവസം തന്നെ വീണ്ടും പൊലീസ് എത്തിയാലോ എന്ന് ഭയന്ന് ടെക്കികള്‍ വീട് കാലിയാക്കി. പിറ്റേന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസില്‍ അന്വേഷണം നടത്തുകയാണ്. പൊലീസ് ചമഞ്ഞെത്തി ടെക്കികളെ ആക്രമിയ്ക്കുകയും കവര്‍ച്ച നടത്തുകയും ചെയ്തുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സൗത്ത് ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ രോഹിണി കട്ടോക്ക് ആണ് വ്യാജ പൊലീസ് റെയ്ഡിനെപ്പറ്റി അന്വേഷിയ്ക്കുന്നത്.

English summary
3 women molested in fake police raid in Bangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X