കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്താര്‍ബുദത്തില്‍ നിന്നും ഈ കുഞ്ഞിനെ രക്ഷിക്കാന്‍ അടിയന്തര വൈദ്യസഹായം വേണം

Google Oneindia Malayalam News

ഒരു ദിവസം രാവിലെ നിങ്ങളുടെ 3 വയസ്സുള്ള മകന്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കാണുന്നുവെന്ന് വിചാരിക്കുക. എണ്ണമറ്റ സൂചികള്‍ അവനില്‍ കുത്തിവയ്ക്കുന്നു. അവസാനം അവനു ബ്ലഡ് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നു. എനിക്കുള്ളതെല്ലാം ഉപേക്ഷിച്ചു അവനെ രക്ഷിക്കാനായി പോരാട്ടം നടത്തുകയാണ്. ഞാന്‍ ജോലി ഉപേക്ഷിച്ചു 1800 കിലോമീറ്റര്‍ യാത്ര ചെയ്തു ചെന്നെയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയിരിക്കുകയാണ്. എനിക്ക് അവനെ ഉപേക്ഷിക്കാനാകില്ല എന്ന് അവിജിത്തിന്റെ പിതാവ് പറയുന്നു.

avijit-oneindia 1

അര്‍ച്ചനയും ഭര്‍ത്താവും മകനൊപ്പം കൊല്‍ക്കത്തയില്‍ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. അവിജിത്തിനെ പ്രിസ്‌കൂളില്‍ ചേര്‍ക്കാനായിയൂണിഫോം, സ്‌കൂള്‍ ബാഗും, ക്രയോണുകളും എല്ലാം വാങ്ങി. എന്നാല്‍ വിധി തിരിച്ചായിരുന്നു. പെട്ടെന്ന് അവന്റെ ശരീരഭാരം ക്രമാതീതമായി മെലിയുന്നതായി കണ്ടെത്തി.

avijit-oneindia-

നല്ല ചൂടുള്ള ഒരു വേനല്‍ക്കാലത്തു അവന്‍ തണുക്കുന്നു എന്ന് പറഞ്ഞു കിടക്കയില്‍ നിന്ന് എണീക്കാതെ കിടന്നു. അവന്‍ ബ്ലാങ്കറ്റില്‍ മുറുകെ പിടിച്ചിരുന്നു. പനി കൂടി അവന്‍ വിറയ്ക്കുന്നതായി ഞങ്ങള്‍ കണ്ടു. അടുത്ത ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ അവന്റെ തലയിണയില്‍ രക്തത്തിന്റെ അംശം കണ്ടു. അന്ന് മുതല്‍ പല ദിവസം അവന്റെ മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടായി. മിക്കവാറും ദിവസങ്ങളില്‍ അവന്റെ തലയിണകള്‍ വിയര്‍പ്പില്‍ മുങ്ങിക്കണ്ടു. അപ്പോള്‍ ഞങ്ങള്‍ ഭയന്നുവെന്ന് അവിജിത്തിന്റെ പിതാവ് പറയുന്നു

avijit-oneindia-

ക്രമേണ അവിജിത്ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയും വയറുവേദന എന്ന് പറയുകയും ചെയ്തു. രക്ഷിതാക്കള്‍ അവനെ കൊല്‍ക്കത്തയിലെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. ഡോക്ടര്‍ ചില മരുന്നുകള്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അവയൊന്നും ഫലവത്തായില്ല. ഒരാഴച കഴിഞ്ഞപ്പോള്‍ വീണ്ടും പനി വരുകയും ചെയ്തു.

avijit-oneindia-4

കൊല്‍ക്കത്തയിലെ ഒരു പ്രാദേശിക ഡോകറെ സമീപിച്ചപ്പോള്‍ രക്തം പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചു. രക്തം പരിശോധിക്കാന്‍ കൊണ്ട് പോയപ്പോള്‍ ഞങ്ങളുടെ കുഞ്ഞു ഞങ്ങളെ മുറുകെ പിടിച്ചു നിര്‍ത്താതെ കരയുകയായിരുന്നു. അവന്റെ രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരുന്നു. സമയം കടന്നുപോയെങ്കിലും ആ സര്‍ക്കാര്‍ ആശുപത്രിയില്‍ ആരും ഞങ്ങള്‍ക്ക് ശരിയായ നിര്‍ദ്ദേശം നല്‍കിയില്ല. ആശുപത്രിയിലെ ശുചിത്വമില്ലായ്മ കാരണം അവിജിത്തിന് അണുബാധ ഉണ്ടാകുകയും ചെയ്തു.

ഒടുവില്‍, ചെന്നൈയിലെ അപ്പോളോ ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ അവര്‍ നിര്‍ദ്ദേശിച്ചു . കൊല്‍ക്കത്തയില്‍ നിന്ന് 1800 കി.മീ. യാത്രയുണ്ട്. മകന് കൂടുതല്‍ മെച്ചപ്പെട്ടചികിത്സയ്ക്കായി അവര്‍ അതിന് തയ്യാറായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കുറച്ചു രക്തപരിശോധന നടത്തിയപ്പോള്‍ അവന് ലുക്കീമിയ, ബ്ലഡ് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തി. അവന്റെ കോശങ്ങള്‍ അതിവേഗം നശിക്കുന്നതിനാല്‍ കീമോതെറാപ്പിയിലൂടെ മാത്രമേ അവനെ രക്ഷിക്കാനാകൂ എന്ന് അവര്‍ പറഞ്ഞു.

avijit-oneindia-

ഞങ്ങള്‍ക്ക് മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്തതിനാല്‍ പെട്ടെന്ന് തന്നെ കീമോതെറാപ്പി തുടങ്ങി.ഇതിന് ഏകദേശം 15 ലക്ഷം ചെലവ് വരും. ഏതാണ്ട് 2 ലക്ഷം രൂപ മരുന്നിനും പരിശോധനകള്‍ക്കുമായി ചെലവഴിച്ചു കഴിഞ്ഞു. അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നത് പ്രാവര്‍ത്തികമല്ലാത്തതിനാല്‍ ഞങ്ങള്‍ താല്‍ക്കാലികമായി ചെന്നെയിലേക്ക് മാറി ആശുപത്രിക്ക് സമീപം ഒരു ചെറിയ മുറിവാടകയ്ക്ക് എടുത്തു താമസിക്കുകയാണ്.ഞങ്ങള്‍ക്ക് ഇത് പുതിയ സിറ്റി ആണ്. ഭാഷയും വശമില്ല. ഒരു ജോലി കണ്ടു പിടിക്കുന്നതും പ്രശ്നമാണ് എന്ന് അവിജിത്തിന്റെ പിതാവ് പറയുന്നു .എന്നാലും ഒരു ജോലിക്കായി അദ്ദേഹം ശ്രമിക്കുന്നുണ്ട്.

അവര്‍ കടം വാങ്ങിയ ലോണ്‍ തിരിച്ചടയ്ക്കാനാകാതെ കുടുംബം വിഷമിക്കുകയാണ്. ഓരോ മാസം കഴിയുന്തോറും പലിശയും കൂടുന്നു. പുതിയ സിറ്റിയില്‍ എല്ലാം സ്വയം ചെയ്യണം.

നിങ്ങള്‍ക്ക് എങ്ങനെ സഹായിക്കാം?

അവിജിത്തിന് ബ്ലഡ് ക്യാന്‍സറാണ്. കീമോതെറാപ്പിയിലൂടെ മാത്രമേ അവനെ രക്ഷിക്കാനാകൂ. മറ്റാരും സഹായിക്കാന്‍ ഇല്ലാതെ പുതിയ നഗരത്തില്‍ അവര്‍ ഒറ്റയ്ക്കാണ്. നിങ്ങളുടെ ചെറിയ സഹായം അവരുടെ മകന്റെ ജീവന്‍രക്ഷിക്കും. അവിജിത്തിന്റെ അവസ്ഥ നിങ്ങളുടെ സുഹൃത്തുക്കളിലും കുടുംബത്തിലും കൂട്ടുകാരുടെ ഇടയിലും ഷെയര്‍ ചെയ്യുക. അതുവഴി സന്മനസ്സുള്ള ആരെങ്കിലും അവരെ സഹായിക്കട്ടെ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X