പിതാവിന്റെ തോക്ക് എടുത്ത് 3 വയസ്സുകാരന്‍ സ്വന്തം നെഞ്ചില്‍ നിറയൊഴിച്ചു
നോര്‍ത്ത് കരോളിന: മനല്‍ എന്ന മൂന്ന് വയസ്സുകാരനാണ് പിതാവിന്റെ പെട്ടിയില്‍ നിന്നും കിട്ടിയ തോക്ക് എടുത്ത് സ്വന്തം നെഞ്ചിലേക്ക് നിറയൊഴിച്ചത്.
പിതാവിനൊപ്പം കസേരയില്‍ ഇരിക്കുമ്പോഴാണ് പെട്ടിയില്‍ സൂക്ഷിച്ച തോക്ക് കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. നിറതോക്കാണ് കയ്യില്‍ എന്ന് ആ കുഞ്ഞ് അറിഞ്ഞിരുന്നില്ല. പിതാവ് അരികില്‍ ഇരിക്കുമ്പോള്‍ തന്നെ സ്വന്തം നെഞ്ചിലേക്ക് വെടിവെയ്ക്കുകയായിരുന്നു. നിമിഷ നേരത്തിനുളളില്‍ കുട്ടി മരിക്കുകയും ചെയ്തു.

കുട്ടികളുടെ സാനിദ്ധ്യത്തില്‍ സുരക്ഷിതമല്ലാതെ തോക്കുകള്‍ കയ്യില്‍ കൈവശം വെയ്ക്കുന്നത് നോര്‍ത്ത് കരോളിനയില്‍ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. നിമയമനുസരിച്ച് കുട്ടിയുടെ പിതാവിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.












Click it and Unblock the Notifications