മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച് കാനയില്‍ തള്ളി: 15 കാരന്‍ അറസ്റ്റില്‍, കുട്ടിയുടെ നില ഗുരുതരം!

  • Written By:
Subscribe to Oneindia Malayalam

ഭോപ്പാല്‍: പീഡനത്തിനിരയായ മൂന്ന് വയസുകാരി ഗുരുതരാവസ്ഥയില്‍. 15 കാരന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ പെണ്‍കുട്ടിയാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഭോപ്പാലിലെ ഭേട്ടുലില്‍ വെള്ളിയാഴ്ചയാണ് സംഭവം. ജില്ലാ ആസ്ഥാനത്തു നിന്ന് 45 കിലോമീറ്റര്‍ അകലെ ബുധനാഴ്ചയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്.

സുനാമിയല്ല ഭൂചലനം: അടുത്ത ലോകാവസാനം നവംബറില്‍, ശാസ്ത്രജ്ഞര്‍ പറയുന്നത്!

മൂന്ന് മണിക്കൂര്‍ കൂട്ടബലാത്സംഗം: പരാതി നല്‍കാനെത്തിയപ്പോള്‍ എസ്ഐയുടെ നാടകം, പിന്നീട് സംഭവിച്ചത്!

ഉച്ചകഴിഞ്ഞ് കുട്ടിയെ ചോക്കലേറ്റ് നല്‍കിയ ശേഷം ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നണ് പോലീസ് നല്‍കുന്ന വിവരം. പെണ്‍കുട്ടി വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടിയെ കനാലില്‍ കണ്ടെത്തിയത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.

കേരളത്തില്‍ തപാല്‍ വകുപ്പില്‍ തൊഴിലവസരം: ഗ്രാമീണ്‍ ടാക് സേവക് തസ്തികളില്‍ ഉടന്‍ നിയമനം!

അജിത് ഡോവലിന്‍റെ മകനെ വെട്ടിലാക്കി ദി വയര്‍: തിരഞ്ഞെടുപ്പിന് മുമ്പേ ബിജെപിയ്ക്ക് കിടിലന്‍ പണി, ഇന്ത്യാ ഫൗണ്ടേഷന്‍ പ്രതിക്കൂട്ടില്‍!

rape11-

രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയായ 15കാരനെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമുള്ള വകുപ്പുകളാണ് പ്രതിയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഭേട്ടുലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ രക്തസ്രാവം നിയന്ത്രിക്കാനാവാതെ വന്നതോടെ ഭോപ്പാലിലെ ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്യുകയായിരുന്നു.

English summary
A three-year-old girl is in critical condition after being raped by a 15-year-old boy. The toddler was brought to Bhopal from Betul, about 200km away, and underwent emergency surgery on Friday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്