സ്‌കൂളിലെ ലിഫ്റ്റില്‍ തല കുടുങ്ങി മൂന്ന് വയസ്സുകാരി മരിച്ചു
ഹൈദരാബാദ്: സ്‌കൂളില്‍ വെച്ചുണ്ടായ അപകടത്തില്‍ മൂന്നുവയസ്സുകാരി പെണ്‍കുട്ടി മരിച്ചു. സയ്യിദ സനൈബ് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. സ്‌കൂളിലെ ലിഫ്റ്റില്‍ കുടുങ്ങിയാണ് മരണം. ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദില്‍ ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. ഗ്രില്‍ ലിഫ്റ്റിന്റെ വാതിലില്‍ കുടുങ്ങുകയായിരുന്നു.

ഹൈദരാബാദിലെ ദില്‍സുക്‌നഗറിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഇവിടെ നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. ലിഫ്റ്റിന്റെ വാതിലില്‍ തല കുടുങ്ങിയാണ് അപകടം. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ട്വിറ്ററിലാണ് വാര്‍ത്ത പുറത്ത് വിട്ടത്.
ഒന്നാം നിലയില്‍ നിന്നും കുട്ടി മൂന്നാം നിലയിലേക്ക് പോകവേയാണ് അപകടം സംഭവിച്ചത്. ലിഫ്റ്റിന്റെ വാതിലില്‍ കുട്ടിയുടെ തല അകപ്പെടുകയായിരുന്നു. ലിഫ്റ്റ് ചലിച്ചതും കുട്ടിയുടെ തല ഇടയില്‍പ്പെട്ട് ചതഞ്ഞുപോയി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൈദരാബാദ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.












Click it and Unblock the Notifications