കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി; കശ്മീരിൽ വ്യാപക പ്രതിഷേധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു

Google Oneindia Malayalam News

ശ്രീനഗർ: മൂന്ന് വയസുകാരി ബലാത്സംഗത്തിന് ഇരയായതിനെ തുടർന്ന് കശ്മീർ താഴ്വരയിൽ വ്യാപക പ്രതിഷേധം. കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ സാംബൽ മേഖലയിലാണ് സംഭവം. പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിലിറങ്ങിയതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

അയൽവാസിയായ ചെറുപ്പക്കാരൻ മിഠായി നൽകി കുട്ടിയെ പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പ്രതിഷേധങ്ങളെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചിരുന്നു. ആരോപണ വിധേയനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

 മോദി തന്നെ പ്രധാനമന്ത്രിയാവും, പക്ഷേ മൂന്ന് സാധ്യതകള്‍, ഈ കടമ്പ കടക്കണം മോദി തന്നെ പ്രധാനമന്ത്രിയാവും, പക്ഷേ മൂന്ന് സാധ്യതകള്‍, ഈ കടമ്പ കടക്കണം

main

ബരാമുള്ള, ബന്ദിപ്പോര, ശ്രീനഗർ ജില്ലകളിൽ ജനം പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു. ശ്രീനഗർ-ബരാമുള്ള ഹൈവേ പ്രക്ഷോഭകർ അടപ്പിച്ചു. ഇഫാതാറിന് തൊട്ട് മുമ്പാണ് കുട്ടിയെ കാണാതാകുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കുറച്ച് ദൂരം മാറി അവശനിലയിൽ പെൺകുട്ടിയെ കാണ്ടെത്തുന്നത്. അറസ്റ്റിലായ യുവാവിന് പ്രായപൂർത്തിയായോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു. സ്കൂൾ രേഖകൾ പ്രകാരം ഇയാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും അധികൃതർ വ്യക്തമാക്കി. അതേ സമയം സ്കൂൾ രേഖകളിൽ കൃത്രിമം കാണിച്ച് പ്രതിയെ രക്ഷപെടുത്താൻ ശ്രമിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

കശ്മീരിലെ രാഷ്ട്രീയ സാമൂഹിക സംഘടനകൾ സംഭവത്തെ അപലപിച്ചു. സംഭവം നീചമാണെന്നും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും പിഡിപി നേതാവ് മെഹബൂബ മുഫ്തി പ്രതികരിച്ചു. കഴിഞ്ഞ വർഷം കത്വയിൽ എട്ട് വയുകാരിയെ ക്ഷേത്രത്തിനുള്ളിൽ ബന്ദിയാക്കി പീഡിപ്പിച്ച സംഭവം കശ്മീരിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Anger erupts in Kashmir Valley after 3 year old harrassed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X