മീററ്റില്‍ മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ചു; കുട്ടിയുടെ നില ഗുരുതരം
മീററ്റ്:മീററ്റിലെ പാണ്ഡവ് നഗറില്‍ പട്ടാപ്പകല്‍ മൂന്നു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയിരിക്കുന്നത്. കുട്ടി ഗുരുതരാസ്ഥയില്‍ മീററ്റിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിയെന്നു കരുതുന്ന സോനു (24) എന്നയാളെ പോലീസ് തിരയുകയാണ്. പരിസരവാസികള്‍ക്ക് പരിചിതനല്ലാത്ത് ആളാണ് പ്രതി.
മറ്റുകുട്ടികള്‍ക്കൊപ്പം വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാള്‍ ബൈക്കില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ആളുകള്‍ നോക്കിനില്‍ക്കെയാണ് ഇയാള്‍ കുട്ടിയെ കയറ്റിക്കൊണ്ടുപോയതെന്നു പോലീസ് പറഞ്ഞു.

വളരെ നേരം കഴിഞ്ഞും കുഞ്ഞിനെ കാണാതിരുന്നതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് വീടിനു സമീപമുളള പ്രദേശത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. പ്രതിയെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തുമെന്ന് മീററ്റ് പോലീസ് സൂപ്രണ്ട് ഓം പ്രകാശ് പറഞ്ഞു.












Click it and Unblock the Notifications