• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മൂന്നു വയസുകാരി തനിച്ച് ദില്ലിയില്‍ നിന്നും നോയിഡയിലെത്തി?

  • By Anwar Sadath

നോയിഡ: ദില്ലിയില്‍ നിന്നും കാണാതായ മൂന്നു വയസുകാരി പെണ്‍കുട്ടിയെ 40 മണിക്കൂര്‍ തെരച്ചിലിനൊടുവില്‍ നോയിഡയില്‍ നിന്നും കണ്ടെത്തി. ദില്ലി ജാമിയ നഗറിനടുത്ത് നിന്നും കൂട്ടുകാര്‍ക്കൊപ്പം സ്‌നാക്‌സ് വാങ്ങാന്‍ പുറത്തുപോയതായിരുന്നു പെണ്‍കുട്ടി. വൈകിട്ട് 6 മണിക്കുശേഷവും കുട്ടിയെ കാണാതായതോടെയാണ് തെരച്ചില്‍ തുടങ്ങിയത്.

മകള്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നുണ്ടാകുമെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍, വീട്ടില്‍ തിരിച്ചെത്താന്‍ വൈകിയതോടെ സമീപ പ്രദേശത്ത് തെരച്ചില്‍ നടത്തുകയും ശേഷം പോലീസില്‍ സമീപിക്കുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കാട്ടിയാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. ഉടന്‍ 40 അംഗ പോലീസിന്റെ വലിയൊരു സംഘം കുട്ടിക്കുവേണ്ടി വിവിധയിടങ്ങളില്‍ തെരച്ചിലിനിറങ്ങി.

തെരുവില്‍ കഴിയുന്നവരോ ചേരി നിവാസികളോ കുട്ടിയെ തട്ടിയെടുത്തിട്ടുണ്ടാകുമെന്ന ധാരണയിലായിരുന്നു പോലീസ്. ഭിക്ഷാടന മാഫിയ കടത്തിക്കൊണ്ടുപോയാല്‍ കണ്ടുപിടിക്കുക പ്രയാസമായതിനാല്‍ റെയില്‍വേ സ്റ്റേഷനിലും ബസ്റ്റാന്റിലുമെല്ലാം പോലീസ് പരിശോധന കര്‍ശനമാക്കി. കുട്ടിയുടെ ഫോട്ടോ വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലും പ്രചരിപ്പിച്ചു.

നൂറുകണക്കിന് ചേരിപ്രദേശത്തെ കോളനികളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ ഷഹീന്‍ ബാഗില്‍ ഒരു കുട്ടിയെ കണ്ടെന്ന സ്ത്രീയുടെ സൂചനപ്രകാരം നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞത്. പോലീസ് ബലംപ്രയോഗിച്ച് പ്രദേശത്തെ വീടുകള്‍ നടത്തിയ പരിശോധനയില്‍ ഒരു വിധയുടെ പക്കല്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടി തനിയെ അവിടെ എത്തിയതാണെന്നാണ് സ്ത്രീ പോലീസിന് നല്‍കിയ മൊഴി. കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാന്‍ ഇടയില്ലെന്ന് പോലീസും വ്യക്തമാക്കി.

English summary
3-year-old walks to Noida from Delhi, found after 40 hours search
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more