ഇന്ത്യയിൽ 30,948 പുതിയ കൊവിഡ് കേസുകൾ: ആക്ടീവ് കേസുകൾ 3.355 ലക്ഷമായി കുറഞ്ഞു
ദില്ലി: കൊറോണ വൈറസ് വ്യാപനത്തിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30,940 പേർക്ക് കൊവിഡ്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,24,24,234 ആയി ഉയർന്നിട്ടുണ്ട്. അതേസമയം സജീവ കേസുകളുടെ എണ്ണം 3,53,398 ആയി കുറഞ്ഞിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 152 ദിവസത്തിനിടയിലെ ഏറ്റവും കുറവ് കേസുകളാണിത്.
രാവിലെ 8 മണിക്ക് ലഭിക്കുന്ന പുതുക്കിയ കണക്കുകൾ പ്രകാരം 403 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 4,34,367 ആയി ഉയർന്നിട്ടുണ്ട്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.98 ശതമാനമായിട്ടുണ്ട്. കഴിഞ്ഞ 57 ദിവസമായിട്ട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെയാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ശനിയാഴ്ച 15,85,681 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ള കൊവിഡ് പരിശോധനകളുടെ എണ്ണം 50,62,56,239 ആയി വർധിച്ചിട്ടുണ്ട്.

പുല്‍തകിടില്‍ മാലാഖയെ പോലെ സുന്ദരിയായി നടി എസ്തര്‍ അനില്‍; ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറല്‍
3,53,398 ആക്ടീവ് കേസുകൾ മൊത്തം അണുബാധകളുടെ 1.09% ഉൾക്കൊള്ളുന്നു. കഴിഞ്ഞ വർഷം മാർച്ചിനേക്കാൾ ഏറ്റവും കുറവ്. ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 97.57 ശതമാനത്തിലേക്ക് നിരക്കിലേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു ഏറ്റവും ഉയർന്ന നിരക്ക് റിപ്പോർട്ട് ചെയ്യുന്നു. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് 7,942 കേസുകൾ കുറഞ്ഞു.
2020 ഓഗസ്റ്റ് 7 ന് ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം 20 ലക്ഷം കടന്നിട്ടുണ്ട്. ആഗസ്റ്റ് 23 ന് 30 ലക്ഷം, സെപ്റ്റംബർ 5 ന് 40 ലക്ഷം, സെപ്റ്റംബർ 16 ന് 50 ലക്ഷം. സെപ്റ്റംബർ 28 ന് 60 ലക്ഷം എന്നിങ്ങനെയായിരുന്നു റിപ്പോർട്ട് ചെയ്ത കേസുകളുടെ കണക്ക്. ഒക്ടോബർ 11 ന് 70 ലക്ഷം കടന്നിട്ടുണ്ട്. ഒക്ടോബർ 29 ന് 80 ലക്ഷം, നവംബർ 20 ന് 90 ലക്ഷം കടന്ന് ഡിസംബർ 19 ന് ഒരു കോടി പിന്നിട്ടു. മേയ് 4 ന് ഇന്ത്യ രണ്ട് കോടിയും ജൂൺ 23 ന് മൂന്ന് കോടിയും കടന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2 ശതമാനമാണ്. കഴിഞ്ഞ 26 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണെന്നും മന്ത്രാലയം പറയുന്നു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.98 ശതമാനമാണ്. കഴിഞ്ഞ 57 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണെന്ന് മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications