കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ 30 ബംഗ്ലാദേശികള്‍ അറസ്റ്റില്‍; നിയമവിരുദ്ധമായി കടന്നു, പുലര്‍ച്ചെ വ്യാപക റെയ്ഡ്

Google Oneindia Malayalam News

ബെംഗളൂരു: നഗരപരിധിയില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ 30 ബംഗ്ലാദേശികള്‍ അറസ്റ്റില്‍. നിയമവിരുദ്ധമായി താമസിച്ചുവരികയായിരുന്നു ഇവര്‍. വിസയോ മറ്റു താമസരേഖകളോ കൈവശമുണ്ടായിരുന്നില്ല. ഫോറിനേഴ്‌സ് ആക്ട് പ്രകാരം ഇവര്‍ക്കെതിരെ നടപടിയെടുക്കും. എല്ലാവരെയും നാടുകടത്തുമെന്നാണ് വിവരം.

28

ബെംഗളൂരുവില്‍ ഒരേസമയം പലയിടത്തായിട്ടായിരുന്നു അതിരാവിലെ റെയ്ഡ്. ഒട്ടേറെ ബംഗ്ലാദേശികള്‍ നഗരത്തില്‍ താസമിക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. കര്‍ണാടകയില്‍ ഒട്ടേറെ വിദേശികള്‍ താമസിക്കുന്നുണ്ടെന്നും ഇവര്‍ കര്‍ണാടകത്തിന് ഭീഷണിയാണെന്നും ബിജെപി എംപി തേജസ്വി സൂര്യ ആരോപിച്ചിരുന്നു. ദേശീയ പൗരത്വ രജിസ്റ്റര്‍ കര്‍ണാടകത്തിലും നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ദുബായിയെ ഞെട്ടിച്ച് യുവാവിന്റെ ബാങ്ക് തട്ടിപ്പ്; തന്ത്രം പൊളിച്ച് പോലീസ്, ഭാര്യയെ പൊക്കിദുബായിയെ ഞെട്ടിച്ച് യുവാവിന്റെ ബാങ്ക് തട്ടിപ്പ്; തന്ത്രം പൊളിച്ച് പോലീസ്, ഭാര്യയെ പൊക്കി

കര്‍ണാടകത്തില്‍ എന്‍ആര്‍സി നടപ്പാക്കുമെന്ന് അടുത്തിടെ ബിജെപി നേതാക്കളും മന്ത്രിമാരും പറഞ്ഞിരുന്നു. ഇതിന്റെ പ്രാരംഭ കടലാസ് ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ എന്‍ആര്‍സി നടപ്പാക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായി കര്‍ണാടക മാറും. അസമില്‍ നടപ്പാക്കിയ എന്‍ആര്‍സി വിവാദത്തിലായിരിക്കെയാണ് കര്‍ണാടകത്തില്‍ നടപ്പാക്കാന്‍ പോകുന്നത്. ബംഗാളില്‍ നടപ്പാക്കുന്ന വിഷയത്തില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ കൊമ്പുകോര്‍ക്കല്‍ തുടരുകയാണ്.

സര്‍ക്കാര്‍ ഓഫീസിലേക്ക് ഇരച്ചുകയറി ജനം; 40 പേരെ വെടിവച്ചുകൊന്നു; ഇറാഖില്‍ വന്‍ പ്രക്ഷോഭംസര്‍ക്കാര്‍ ഓഫീസിലേക്ക് ഇരച്ചുകയറി ജനം; 40 പേരെ വെടിവച്ചുകൊന്നു; ഇറാഖില്‍ വന്‍ പ്രക്ഷോഭം

അസമില്‍ ആദ്യ പട്ടിക തയ്യാറാക്കിയപ്പോള്‍ 40 ലക്ഷം പേര്‍ വിദേശികളായി മുദ്രകുത്തപ്പെട്ടിരുന്നു. എന്നാല്‍ സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് പട്ടിക പുതുക്കിയപ്പോള്‍ 19 ലക്ഷം പേരാണ് പുറത്തുള്ളത്. ഇതില്‍ 13 ലക്ഷവും ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവരാണ്. തുടര്‍ന്ന് രേഖകള്‍ ശരിപ്പെടുത്തുന്നതിന് പ്രത്യേക അവസരം നല്‍കിയിരിക്കുകയാണ്.

English summary
30 Bangladeshis living illegally in Bengaluru arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X