അയോധ്യ വിധി; കനത്ത സുരക്ഷയില്‍ രാജ്യം! സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്രം
ദില്ലി: അയോധ്യ കേസില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി പുറപ്പെടുവിക്കാനിരിക്കെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കര്‍ശന ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. വിധി വരുന്നതിന്‍റെ പശ്ചാത്തലത്തില്‍ അയോധ്യ പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. യുപിയില്‍ ഇതുവരെ 4000 അര്‍ധ സൈനികരെ വിന്യസിച്ചുണ്ട്.നവംബര്‍ 17 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിന് മുന്‍പ് അയോധ്യ കേസില്‍ വിധി പുറപ്പെടുവിക്കുമെന്നാണ് കണക്കാക്കുന്നത്.

പ്രധാന നഗരങ്ങളിലടക്കമുള്ള മെട്രോ സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. റെയില്‍വേ ഉദ്യോഗസ്ഥരുടെ അവധികളും റദ്ദാക്കിയിട്ടുണ്ട്. ആരാധനലായങ്ങളിലെ സുരക്ഷ ഉയര്‍ത്തി.അയോധ്യ ഉള്‍പ്പെടുന്ന പ്രദേശത്ത് ഡിസംബര്‍ 28 വരെ സമൂഹമാധ്യമ ഉപയോഗത്തിന് കര്‍ശന നിയനന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അയോധ്യയില്‍ 20 താല്‍ക്കാലിക ജയിലുകളും സജ്ജീകരിച്ചിട്ടുണ്ട്. പ്രദേശത്ത് ഭീകാരക്രമണ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ 30 ബോംബ് സ്ക്വാഡുകളേയും വിന്യസിച്ചിട്ടുണ്ട്. നവംബര്‍ 12 ന് മുന്‍പ് പ്രദേശത്തുള്ള ധര്‍മ്മശാലകളില്‍ നിന്നുള്ള അന്തേവാസികളെ ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.നവംബര്‍ 10 ഓട് കൂടി തന്നെ 300 കേന്ദ്ര-സംസ്ഥാന സുരക്ഷാ സംഘങ്ങളെ പ്രദേശത്ത് വിന്യസിക്കും. അയോധ്യയിലെ രാം കോടിലേ റോഡിലേക്കുള്ള യാത്രയും നിരോധിച്ചിട്ടുണ്ട്.
Recommended Video
അതേസമയം വിധിക്ക് മുന്നോടിയായുള്ള സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് യുപി ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ചീഫ് ജസ്റ്റിസിന്‍റെ ചേംബറിലാണ് കൂടിക്കാഴ്ച.












Click it and Unblock the Notifications