30 കോടി കണക്കില്‍പെടാത്ത പണം സൂക്ഷിച്ചതിന് ആംആദ്മി പാര്‍ട്ടിക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
ദില്ലി: 30കോടിരൂപയുടെ കണക്കില്‍പെടാത്ത പണം സൂക്ഷിച്ചതിന് ആംആദ്മി പാര്‍ട്ടിക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. പാര്‍ട്ടിയുടെ അകൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്ന 30കോടി രൂപയ്ക്ക് കണക്ക് സൂക്ഷിച്ചില്ലെന്നാണ് നോട്ടീസില്‍ പറയുന്നത്. സംഭവത്തിലെ ക്രമക്കേടുകള്‍ വിശദീകരണം നല്‍കാന്‍ ഡിസംബര്‍ 7വരെ സമയം നല്‍കിയിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.
2014-15 കാലഘട്ടത്തില്‍ എഎപിക്ക് ലഭിച്ച സംഭാവനകള്‍ സ്വീകരിച്ചത് നിയമം ലംഘിച്ചാണെന്ന് അദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടിക്കുള്ള സംഭാവനയല്ലാത്തതിനാല്‍ നികുതി നല്‍കണം എന്നാണ് ഉത്തരവ്.

നിയമം ലംഘിച്ച് സംഭാവന സ്വീകരിച്ചതില്‍ വിശദീകരണം ആവശ്യപ്പെട്ട് നവംബര്‍-17നാണ് വകുപ്പ് എഎപിക്ക് കത്ത് നല്‍കിയത്. എന്നാല്‍, ഇതിന് മറുപടി നല്‍കാന്‍ പാര്‍ട്ടി തയ്യാറാകാത്തതിനെ തുടര്‍ന്ന് നവംബര്‍ 24ന് പിഴയടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നല്‍കുകയായിരുന്നുവെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
പാര്‍ട്ടിയുടെ നികുതി രേഖകള്‍ മുഴുവന്‍ പരിശോധിച്ച ശേഷമാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍ പറഞ്ഞു.
എന്നാല്‍ നടപടി കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആദായ നികുതി വകുപ്പിന്റെ പകപോക്കലാണെന്ന് ആംആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ ആരോപിച്ചു. ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെ നിയമപരമായി നേരിടുമെന്നും ആംആദ്മി നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications