കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2050ല്‍ കോഴിക്കോട്‌ ഉള്‍പ്പെടെ ഇന്ത്യയിലെ 30 നഗരങ്ങളില്‍ ജലക്ഷാമം രൂക്ഷമാകും

Google Oneindia Malayalam News

ന്യൂഡല്‍ഹി:2050ല്‍ കോഴിക്കോട്‌ നഗരം അടക്കം ഇന്ത്യിലെ 30 നഗരങ്ങളില്‍ ജലക്ഷാമം രൂക്ഷമാകുമെന്ന്‌ റിപ്പോര്‍ട്ട്‌. ഡബ്ല്യ ഡബ്ലൂ എഫ്‌ പുറത്തുവിട്ട സര്‍വെയിലാണ്‌ ഇന്ത്യയിലെ 30 നഗരങ്ങളുള്‍പ്പെടെ ലോകത്തെ 100 നഗരങ്ങളില്‍ 2050 ആകുന്നതോടെ ജലക്ഷാമം രൂക്ഷമാകുമെന്നു പറയുന്നത്‌. രാജ്യ തലസ്ഥാനമായ ഡല്‍ഹി, ജയ്‌പൂര്‍ തുടങ്ങി നിരവധി പ്രമുഖ നഗരങ്ങള്‍ ഈ ലിസറ്റില്‍ ഉള്‍പ്പെടുന്നു.

ചൈനയിലെ 50 നഗരങ്ങള്‍ ആണ്‌ ഈ ലിസറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌. 2050ല്‍ 350 മില്യന്‍ കുടുംബങ്ങള്‍ ജലക്ഷാമത്താല്‍ വലയുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്താമാക്കുന്നു. കേരളത്തില്‍ നിന്നും കോഴിക്കോട്‌ നഗരം മാത്രമാണ്‌ ലിസ്‌റ്റില്‍ ഉളപ്പെട്ടിരിക്കുന്നത്‌. ഇന്ത്യയില്‍ വേഗത്തില്‍ നടക്കുന്ന നഗരവത്‌കരണവും,കൃത്യതയില്ലാത്ത ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ വികസനവുമെല്ലാം ഇതിന്‌ കാരണമായി മാറുന്നതായു ചൂണ്ടിക്കാട്ടപ്പെടുന്നു. ആഗോള തലത്തില്‍ നിലനില്‍ക്കുന്ന കാലവസ്ഥ വ്യതിയാനവും ഇതിന്‌ കാറരമാകുന്നതായി സര്‍വേ പറയുന്നു.

water

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഇന്ത്യന്‍ നഗരങ്ങളായ ചെൈന്ന, ഷിംല തുടങ്ങിയ ഇടങ്ങളില്‍ ജലവിതരണത്തില്‍ പ്രതിസന്ധികള്‍ രൂക്ഷമായിരുന്നു.മഴവെള്ളം സംഭരിക്കാതെ പാഴാക്കുന്നത്‌ ജല ക്ഷാമത്തിനുള്ള പ്രധാന കാരണമാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാന്‍ കി ബാത്തില്‍ ഇന്ത്യയില്‍ 8% മാത്രമേ മഴവെള്ളം സംഭരിക്കപ്പെടുന്നുള്ളുവെന്ന്‌ പ്രധാന മന്ത്രി വ്യക്തമാക്കിയിരുന്നു.നഗര മേഖയയില്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്‌ ജല നഷ്ടപ്പെടുത്തിക്കളയുന്നത്‌ കുറക്കുകയും, നഗരമേഖലയിലെ വാട്ടര്‍ ഇന്‍ഫ്രാസ്‌ട്രെക്‌ച്ചര്‍ കൃത്യമാക്കുകയും ചെയ്‌താല്‍ ഒരു പരിധിവരെ ജലക്ഷാമം കുറക്കാമെന്നാണ്‌.

English summary
30 Indian cities likely to face water risk by 2050
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X