കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയിൽ 30 തടവുകാർക്ക് കൊവിഡ്: 30 പേർ ആശുപത്രിയിൽ, റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ വർധന!!

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിൽ 30 തടവുകാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചെന്നൈയിലെ അതീവ സുരക്ഷയള്ള പുഴൽ ജയിലിലെ തടവുകാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായാണ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. മാധവപുരത്തുനിന്നെത്തിയ ആരോഗ്യ പ്രവർത്തകരാണ് തടവുകാരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. കൂടല്ലൂർ, തൃച്ചി എന്നിവിടങ്ങളിലെ ജയിലുകളിൽ നിന്നായി 90 പേരുടെ സാമ്പികളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

വൻ ട്വിസ്റ്റ്; ബിജെപിയെ ഒതുക്കാൻ സോണിയയുടെ നീക്കം!! എച്ച്ഡി ദേവഗൗഡയെ ഇറക്കും, ഒപ്പം ഖാർഗെയുംവൻ ട്വിസ്റ്റ്; ബിജെപിയെ ഒതുക്കാൻ സോണിയയുടെ നീക്കം!! എച്ച്ഡി ദേവഗൗഡയെ ഇറക്കും, ഒപ്പം ഖാർഗെയും

മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം അനുസരിച്ച് പുഴൽ ജയിലിലെ 30 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള തടവുകാരെ ജയിലിനുള്ളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ജയിലുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ജയിൽ അധികൃതരും തടവുകാരുടെ നീക്കങ്ങൾ നിരീക്ഷിച്ച് വരികയാണ്. വെള്ളിയാഴ്ച മാത്രം 618 കേസുകളാണ് ചെന്നൈ നഗരത്തിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നഗരത്തിന് പുറത്ത് 874 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 800നടുത്ത് കേസുകളാണ് ഓരോ ദിവസവും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിസാമുദ്ദീൻ സമ്മേളനവും കോയമ്പേട് മാർക്കറ്റിനും പുറമേ മറ്റ് ക്ലസ്റ്ററുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്.

jail3-158479

മഹാരാഷ്ട്രയിൽ നിന്ന് മടങ്ങിയെത്തുന്നവർക്കാണ് സംസ്ഥാനത്ത് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. റോഡ് മാർഗ്ഗം തമിഴ്നാട്ടിൽ തിരിച്ചെത്തിയ 129 പേർക്കും വിമാനത്തിൽ തിരിച്ചെത്തിയ ആറ് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 20,246 പേരിൽ 11,313 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. തമിഴ്നാട്ടിൽ വ്യാഴാഴ്ച മാത്രം 12 പേരാണ് മരിച്ചത്. വെള്ളിയാഴ്ച ഒമ്പത് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

English summary
30 Inmates in Tamil Nadu jail Coronavirus positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X