കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയിലെ ദുരിതപ്പെയ്ത്: ആകെ മരണം 30 ആയി,ഹൈദരാബാദിൽ മാത്രം 15 മരണം, രക്ഷാപ്രവർത്തനത്തിന് സൈന്യവും

Google Oneindia Malayalam News

ഹൈദരാബാദ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ട് തെലങ്കാനയില്‍ 30ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇവരില്‍ 15ഓളം മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഹൈദരാബാദില്‍ മാത്രമാണ്. നിരവധി നാശനഷ്ടങ്ങളാണ് വെള്ളപ്പൊക്കം സൃഷ്ടിച്ചത്. റോഡുകളില്‍ വെള്ളം നിറഞ്ഞ് പുഴപോലെയായി. നൂറു കണക്കിന് കാറുകളും വാഹനങ്ങളുമാണ് വെള്ളം കയറി നശിച്ചു. മരണപ്പെട്ടവരില്‍ രണ്ട് മാസം പ്രായമായ കുഞ്ഞുമുണ്ട്. മഴ തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവുമായും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢിയുമായും സംസാരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

flood

കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് മഴ തുടുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനിടയിലായി.തലസ്ഥാന നഗരമായ ഹൈദരാബാദിലാണ് മഴ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചിരിക്കുന്നത്. മഴ കനത്തതോടെ വെള്ളത്തില്‍ വാഹനങ്ങള്‍ ഒലിച്ച് പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം, മഴ തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം എത്തി. ബന്ധല്‍ഗുദ മേഖലയിലാണ് സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. ഇവരോടൊപ്പം ആരോഗ്യ സംഘവും ഏര്‍പ്പെട്ടിട്ടുണ്ട്.

തെലങ്കാനയിലെ 14 ജില്ലകളില്‍ ഇതേ നിലയിലാണ് സ്ഥിതിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ വാഹന ഗതാഗതം നിലച്ചിരിക്കുകയാണ്. മഴയെ തുടര്‍ന്ന് ഹൈദരാബാദ്-ബെംഗളുരു ദേശീയപാത തകര്‍ന്നു.വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഗതാഗത സംവിധാനങ്ങള്‍ സാവധാനത്തിലാണ്.

അതേസമയം, കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനിടെ വെള്ളപ്പൊക്കവും എത്തിയതോടെ ഹൈദരാബാദ് നിവാസികളുടെ ആശങ്ക വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്. നിരവധി കുടുംബങ്ങളാണ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതിനിടെ നിരവധി കൊവിഡ് രോഗികളും വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട വീടുകളില്‍ കുടുങ്ങിക്കിടക്കുന്നതായ റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. രോഗം പകരുമെന്ന് പേടിച്ച് ഇവരെ രക്ഷപ്പെടുത്താന്‍ അയല്‍വാസികള്‍ അടക്കമുള്ളവര്‍ മടിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നഗരത്തിന്റെ പല ഭാഗങ്ങളിലും 20 സെന്റീമീറ്ററാണ് മഴ ലഭിച്ചത്. കഴിഞ്ഞ 48 മണിക്കൂറിനിടെ സംസ്ഥാനത്ത് 12 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കനത്ത മഴയെ തുടര്‍ന്ന് ഹൈദരാബാദിലെ ചന്ദ്രയംഗുട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗൗസേനഗറില്‍ വീടുകളുടെ കോമ്പൗണ്ട് മതില്‍ ഇടിഞ്ഞ് വീണ് എട്ട് പേര്‍ മരിച്ചിരുന്നു. ഗുതരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്വ്യാഴാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

English summary
30 people died in heavy rains and floods in Telangana, 15 deaths reported from Hyderabad alone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X