30 കാരന്‍ എട്ടാം ക്ലാസ്സുകാരിയുമായി ഒളിച്ചോടി; രണ്ട് കുട്ടികളുടെ പിതാവിന്റെ പ്രണയകഥ
റാഞ്ചി: രണ്ടു കുട്ടികളുടെ പിതാവ് എട്ടാം ക്ലാസ്സുകാരിയുമായി ഒളിച്ചോടി. മുപ്പത് വയസ്സുള്ള റാംഡിയോ എന്ന യുവാവാണ് 13 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുമായി ഒളിച്ചോടിയത്. ചന്ദ്ര ഗോര സ്വദേശികളാണ് രണ്ട് പേരും. പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പെണ്‍കുട്ടി ഇയാളോടൊപ്പം പോയിരിക്കുകയാണെന്ന് കണ്ടെത്തിയത്.
ധന്‍ബാദ് സ്വദേശിനിയായ പെണ്‍കുട്ടി സ്വന്തം ഗ്രാമത്തില്‍ നല്ല വിദ്യഭ്യാസം ലഭിക്കാത്തതിനാല്‍ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്. ചന്ദ്ര ഗോരയില്‍ ഹിന്ദി മീഡിയത്തില്‍ എട്ടാം ക്ലാസ്സ് വിദ്യാത്ഥിയാണ്. ടാക്‌സി ഡ്രൈവറായ യുവാവ് പെണ്‍കുട്ടി സ്‌കൂളിലേക്ക് പോകുന്ന വഴി പിന്തുടരുക പതിവായിരുന്നു. പിന്നീട് ആ ബന്ധം പ്രണയത്തില്‍ എത്തി എന്നാണ് നാട്ടുക്കാര്‍ പറയുന്നത്.

പെണ്‍കുട്ടിയുടെ പുറകെ നടക്കുന്നതിന് ഭാര്യ എതിര്‍ത്തിരുന്നു. ഇയാളുടെ മൂത്ത കുട്ടിയ്ക്ക് മൂന്ന് വയസ്സ് പ്രായം കാണും. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണോ ഇയാള്‍ കൂട്ടിക്കൊണ്ടു പോയിരിക്കുന്നത് എന്ന് വ്യക്തമല്ല. പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടു പോയി എന്നു കാണിച്ചാണ് മാതാപിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.
തട്ടിക്കൊണ്ടു പോകല്‍, മനുഷ്യകടത്ത് എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്ക് നേരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇയാള്‍ക്ക് നേരെ മുന്‍പ് മറ്റൊരു പരാതിയും രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ പ്രണയിച്ച് ഒളിച്ചോടിയത് തന്നെയാകാനാണ് സാധ്യയെന്ന് പോലീസ് പറയുന്നു. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമായി നടന്നുക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications