കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

300 വര്‍ഗ്ഗീയ കലാപങ്ങള്‍, അതും നാല് മാസത്തിനുള്ളില്‍... ഞെട്ടരുത്, ഇന്ത്യയിലെ കണക്ക് തന്നെ

  • By Binu
Google Oneindia Malayalam News

ദില്ലി: ലോകം ഭീകരാക്രമണങ്ങളില്‍ ഞെട്ടുമ്പോള്‍ അതിന്റെ കൂടെ ഞെട്ടല്‍ പ്രകടിപ്പിയ്ക്കാറുള്ളവരാണ് ഇന്ത്യക്കാര്‍. അടുത്തിടെയായി ഇന്ത്യയെ ഞെട്ടിപ്പിച്ച ഭീകരാക്രമണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നത് ഏറെ ആശ്വാസം നല്‍കുന്നതാണ്.

എന്നാല്‍ ഇന്ത്യയില്‍ നടക്കുന്ന വര്‍ഗ്ഗീയ കലാപങ്ങളെ കുറിച്ചുള്ള കണക്കുകള്‍ കേട്ടാല്‍ ആരും ഞെട്ടും. കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ രാജ്യത്ത് വര്‍ഗ്ഗീയ കലാപങ്ങളുമായി ബന്ധപ്പെട്ട് 300 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

Communal Violence

പ്രതിപക്ഷം പറഞ്ഞുപരത്തുന്ന കഥയൊന്നും അല്ല ഇത്. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കാണിത്. പാര്‍ലമെന്ററി സ്ഥിരം സമിതിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനൊന്നും സര്‍ക്കാര്‍ തയ്യാറല്ല. എല്ലാ കലാപങ്ങളുടേയും ഉത്തരവാദിത്തം സോഷ്യല്‍ മീഡിയയുടെ തലയിലാണ് ആഭ്യന്തര മന്ത്രാലയം ചാര്‍ത്തുന്നത്.

ഈ വര്‍ഷം ഒക്ടോബര്‍ മാസം വരെ 630 കലാപങ്ങളാണ് രാജ്യത്ത് നടന്നിട്ടുള്ളത്. കഴിഞ്ഞ നാല് മാസത്തിലാണ് ഏറ്റവും അധികം കലാപങ്ങള്‍ നടന്നത്- 300 എണ്ണം. എല്ലാ കലാപങ്ങളിലും കൂടി 51 പേരാണ് കൊല്ലപ്പെട്ടത്. മൊത്തം 1,899 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

English summary
The Home Ministry said misuse of “social media” was the main cause of communal conflicts. Till June this year, 330 incidents of communal violence were reported and 51 people were killed in these incidents.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X