കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി കുട്ടികളുടെ ദുരന്തഭൂമിയാകുന്നു, വിഷവാതകം ശ്വസിച്ച് 300കുട്ടികൾ ആശുപത്രിയില്‍, നില ഗുരുതരം

ശ്വാസ തടസവും ഛർദ്ദി, തലകറക്കം തുടങ്ങിയ ആരോഗ്യപ്രശ്നം പ്രകടപ്പിച്ച ഇവരെ ഉടനെ ആശപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

  • By Ankitha
Google Oneindia Malayalam News

മീററ്റ്: ഉത്തർപ്രദേശിലെ ഷാമിലിയിൽ പഞ്ചസാര ഫാക്ടറിയിൽ നിന്നുളള വിഷവാതകം ശ്വസിച്ച് 300 കുട്ടികൾ ആശുപത്രിയിൽ. സരസ്വതി ശശി മന്ദിർ സ്കൂളിലെ കുട്ടികളെയാണ് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 മാനസികാരോഗ്യ കേന്ദ്രത്തിൽ ആറുമാസം, നാവിക സേനയിൽ നിന്ന് പുറത്ത് ,ട്രാന്‍സ്ജന്‍ഡറിന്റെ വെളിപ്പെടുത്തൽ മാനസികാരോഗ്യ കേന്ദ്രത്തിൽ ആറുമാസം, നാവിക സേനയിൽ നിന്ന് പുറത്ത് ,ട്രാന്‍സ്ജന്‍ഡറിന്റെ വെളിപ്പെടുത്തൽ

ശ്വാസ തടസവും ഛർദ്ദി, തലകറക്കം തുടങ്ങിയ ആരോഗ്യപ്രശ്നം പ്രകടപ്പിച്ച ഇവരെ ഉടനെ ആശപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിൽ 30-ലധികം കുട്ടികളുടെ ആരോഗ്യനില ഗുരുതരമാണെന്നു ജില്ല മേധാവി സുർജിത് സിങ് അറിയിച്ചിട്ടുണ്ട്. ഉടനെ കുട്ടികളെ മീററ്റിലെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. കുട്ടികളുടെ ജീവന് ഭീഷണിയില്ലെന്നു ഡോക്ടർമാർ അറിയിച്ചെങ്കിലും ഇത്രയും അധികം കുട്ടികൾക്ക് ആരോഗ്യപ്രശ്നമുണ്ടായത് അധ്യാപകരേയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്.

utar pradesh

പീഡനം അയാളുടെ ഹോബി, യുവതിയുടെ വെളിപ്പെടുത്തൽ, ഇരക്കെതിരെ പരാതിയുമായി മുൻ സിപിഎം നേതാവ്
പഞ്ചസാര ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ സ്കൂളിനു സമീപമാണ് തള്ളുന്നത്. ഇന്ന് കുട്ടികൾ സ്കൂളിലെത്തിയ സമയത്താണ് ഫാക്ടറി ജീവനക്കാർ മാലിന്യങ്ങൾ കത്തിച്ചത്. ഇതിൽ നിന്നു ഉയർന്നു വന്ന പുക ശ്വസിച്ചാണ് കുട്ടികൾക്ക് ആരോഗ്യപ്രശ്നമുണ്ടായതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. വിഷ പുക ഉയർന്നതിനു പിന്നാലെ ഏതാനും കുട്ടികൾ ബോധം കെട്ട് വീണിരുന്നു. അതിനു ശേഷം കൂടുതൽ കുട്ടികൾ ബോധകെട്ട് വീഴുകയായിരുന്നു. തുടർന്ന് അധ്യാപകർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

English summary
Around 300 schoolchildren fell ill this morning in Uttar Pradesh's Shamli after inhaling chemical waste from a sugar mill near their school.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X