വീടൊഴിഞ്ഞു;റംസാന് നാളില്‍ ഞങ്ങള്‍ റോഡിലായിരിക്കും
വഡോദര: 65 കാരിയായ ബാനോ ബീവി തന്റെ ആറ് പേരക്കുട്ടികളോടും മരുമകളോടുമൊപ്പം ഇപ്പോള്‍ റോഡരികിലാണ് താമസം. 40 വര്‍ഷമായി താമസിച്ചിരുന്ന വീടാണ് ഒരാഴ്ച്ച മുന്‍പ് അധികൃതര്‍ ഇടിച്ചുപൊളിച്ചത്. ഗുജറാത്തിലെ വഡോദരയിലെ ചൗള്‍ ചേരി പ്രദേശത്തിലെ കുടിയേറ്റക്കാരെയാണ് സ്വകാര്യ കമ്പനി ഭൂമി കൈയ്യേറിയെന്ന ആരോപണത്തെ തുടര്‍ന്ന് കുടിയൊഴിപ്പിച്ചത്. താമസക്കാരായിരുന്ന 300 ഓളം കുടുംബങ്ങളുടെ കുടിലുകള്‍ അധികൃതര്‍ ഇടിച്ചുപൊളിച്ചു.
ഇതില്‍ ഭൂരിഭാഗവും മുസ്ലീം കുടുംബങ്ങളാണ്. ഒഴിയുന്നതിന്റെ മൂന്നു ദിവസം മുന്‍പാണ് നോട്ടീസ് ലഭിച്ചതെന്ന് ഇവര്‍ പറയുന്നു. ഒരാഴ്ച്ചക്കുളളില്‍ താമസിക്കാനുളള സ്ഥലം ഏര്‍പ്പാടു ചെയ്യുമെന്നറിയിച്ചിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കുടിയൊഴിക്കപ്പെട്ടവര്‍ക്കു താമസിക്കുന്നതിനായി സര്‍ക്കാര്‍ നഗരത്തിനു പുറത്തെ ഉള്‍പ്രദേശത്തു നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പണി ഇനിയും പൂര്‍ത്തിയായിട്ടുമില്ല.

കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായാലും ഇവര്‍ക്കവിടെ താമസിക്കാന്‍ കഴിയുമോ എന്നത് പ്രതിസന്ധിയിലാണ്. സ്ഥലത്തെ മറ്റു താമസക്കാര്‍ ചേരി നിവാസികളെ ഇവിടെ താമസിപ്പിക്കുന്നതിനെ എതിര്ക്കുന്നതാണതിനു കാരണം. ക്രമസമാധാനം തകരും എന്ന കാരണമാണ് ജില്ലാ അധികൃതര്‍ക്കു മുന്നില്‍ ഇവര്‍ നിരത്തുന്നത്. ഭൂരിഭാഗവും ഹിന്ദു കുടുംബങ്ങളാണിവിടെ താമസിക്കുന്നത്. ചേരി നിവാസികളുടെ പുനരധിവാ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുമെന്ന് വഡോദര മേയര്‍ ഭരത് ഡാംഗര്‍ അറിയിച്ചു. എന്തായാലും റംസാന് നാളില്‍ റോഡില്‍ തന്നെയായിരിക്കുമോ എന്ന ആശങ്കയിലാണ് ഈ കുടുംബങ്ങള്‍
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications