കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീടൊഴിഞ്ഞു;റംസാന്‍ നാളില്‍ ഞങ്ങള്‍ റോഡിലായിരിക്കും

  • By Pratheeksha
Google Oneindia Malayalam News

വഡോദര: 65 കാരിയായ ബാനോ ബീവി തന്റെ ആറ് പേരക്കുട്ടികളോടും മരുമകളോടുമൊപ്പം ഇപ്പോള്‍ റോഡരികിലാണ് താമസം. 40 വര്‍ഷമായി താമസിച്ചിരുന്ന വീടാണ് ഒരാഴ്ച്ച മുന്‍പ് അധികൃതര്‍ ഇടിച്ചുപൊളിച്ചത്. ഗുജറാത്തിലെ വഡോദരയിലെ ചൗള്‍ ചേരി പ്രദേശത്തിലെ കുടിയേറ്റക്കാരെയാണ് സ്വകാര്യ കമ്പനി ഭൂമി കൈയ്യേറിയെന്ന ആരോപണത്തെ തുടര്‍ന്ന് കുടിയൊഴിപ്പിച്ചത്. താമസക്കാരായിരുന്ന 300 ഓളം കുടുംബങ്ങളുടെ കുടിലുകള്‍ അധികൃതര്‍ ഇടിച്ചുപൊളിച്ചു.

ഇതില്‍ ഭൂരിഭാഗവും മുസ്ലീം കുടുംബങ്ങളാണ്. ഒഴിയുന്നതിന്റെ മൂന്നു ദിവസം മുന്‍പാണ് നോട്ടീസ് ലഭിച്ചതെന്ന് ഇവര്‍ പറയുന്നു. ഒരാഴ്ച്ചക്കുളളില്‍ താമസിക്കാനുളള സ്ഥലം ഏര്‍പ്പാടു ചെയ്യുമെന്നറിയിച്ചിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കുടിയൊഴിക്കപ്പെട്ടവര്‍ക്കു താമസിക്കുന്നതിനായി സര്‍ക്കാര്‍ നഗരത്തിനു പുറത്തെ ഉള്‍പ്രദേശത്തു നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പണി ഇനിയും പൂര്‍ത്തിയായിട്ടുമില്ല.

slum-09-

കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായാലും ഇവര്‍ക്കവിടെ താമസിക്കാന്‍ കഴിയുമോ എന്നത് പ്രതിസന്ധിയിലാണ്. സ്ഥലത്തെ മറ്റു താമസക്കാര്‍ ചേരി നിവാസികളെ ഇവിടെ താമസിപ്പിക്കുന്നതിനെ എതിര്‍ക്കുന്നതാണതിനു കാരണം. ക്രമസമാധാനം തകരും എന്ന കാരണമാണ് ജില്ലാ അധികൃതര്‍ക്കു മുന്നില്‍ ഇവര്‍ നിരത്തുന്നത്. ഭൂരിഭാഗവും ഹിന്ദു കുടുംബങ്ങളാണിവിടെ താമസിക്കുന്നത്. ചേരി നിവാസികളുടെ പുനരധിവാ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുമെന്ന് വഡോദര മേയര്‍ ഭരത് ഡാംഗര്‍ അറിയിച്ചു. എന്തായാലും റംസാന്‍ നാളില്‍ റോഡില്‍ തന്നെയായിരിക്കുമോ എന്ന ആശങ്കയിലാണ് ഈ കുടുംബങ്ങള്‍

English summary
For 65-year-old widow Bano Bibi, the holy month of Ramadan has started on a traumatic note. The hut in Vadodara's Sulemani Chawl slum which was her home for the last 40 years has been demolished and she is living on the streets with her six granddaughters and daughter-in-law.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X