കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങള്‍ ഇസ്ലാം മതം സ്വീകരിക്കും... കോയമ്പത്തൂരില്‍ തിയ്യതി പ്രഖ്യാപിച്ച് 3000 പേര്‍

  • By Desk
Google Oneindia Malayalam News

കോയമ്പത്തൂര്‍: ജാതി വിവേചനത്തില്‍ മനംനൊന്ത് ഒരു കൂട്ടം ആളുകള്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചു. കോയമ്പത്തൂര്‍ ജില്ലയിലെ മേട്ടുപാളയത്ത് താമസിക്കുന്ന 3000 പേരാണ് തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചത്. അടുത്ത ജനുവരി അഞ്ചിന് ഔദ്യോഗികമായി മതം മാറുമെന്ന് അവര്‍ പറഞ്ഞു.

ഹിന്ദു മതത്തിലെ ജാതിവിവേചനമാണ് തങ്ങള്‍ മതംമാറാന്‍ കാരണമെന്നും അവര്‍ പറയുന്നു. ജാതി മതില്‍ തകര്‍ന്ന് ഒട്ടേറെ പേര്‍ മരിച്ച സംഭവത്തില്‍ പോലീസ് ശക്തമായ നടപടിയെടുക്കാത്തതാണ് പുതിയ തീരുമാനത്തിന്റെ അടിസ്ഥാനം. ഡിസംബര്‍ രണ്ടിന് മതില്‍ തകര്‍ന്ന് ദളിത് വിഭാഗത്തില്‍പ്പെട്ട 17 പേര്‍ മരിച്ചിരുന്നു. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ....

ഹിന്ദു മതം ഉപേക്ഷിക്കുന്നു

ഹിന്ദു മതം ഉപേക്ഷിക്കുന്നു

ഹിന്ദു മതം ഉപേക്ഷിക്കുകയാണെന്നും ഇസ്ലാം മതം സ്വീകരിക്കുമെന്നുമാണ് മേട്ടുപാളയത്തെ 3000 പേര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി അഞ്ചിനാണ് ഔദ്യോഗികമായി മതംമാറുക. തമിഴ് പുലികള്‍ കച്ചി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രദേശവാസികളുടെ തീരുമാനം.

 തീരുമാനത്തിന് കാരണം

തീരുമാനത്തിന് കാരണം

മേട്ടുപാളയത്തെ ജാതിമതില്‍ തകര്‍ന്ന് 17 ദളിതര്‍ മരിച്ച സംഭവമാണ് ദളിത് വിഭാഗത്തില്‍പ്പെട്ടവരെ മതം മാറാന്‍ പ്രേരിപ്പിച്ചത്. കനത്ത മഴയില്‍ ഡിസംബര്‍ 2ന് പുലര്‍ച്ചെയാണ് മേട്ടുപാളയത്തെ കൂറ്റന്‍ മതില്‍ തകര്‍ന്നു വീണതും 17 പേര്‍ മരിച്ചതും. 20 അടി ഉയരവും രണ്ട് അടി വീതിയുമുള്ളതായിരുന്നു മതില്‍.

 80 അടി നീളത്തില്‍

80 അടി നീളത്തില്‍

80 അടി നീളത്തില്‍ നിര്‍മിച്ച മതില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന മേട്ടുപാളയത്തെ എടി കോളനിയെ അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഈ മതിലാണ് മഴയില്‍ തകര്‍ന്ന് ദളിതരുടെ കുടിലുകള്‍ക്ക് മുകളില്‍ പതിച്ചത്. 11 സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടെയുള്ളര്‍ മരിച്ചു.

 ഉടമയെ അറസ്റ്റ് ചെയ്തു

ഉടമയെ അറസ്റ്റ് ചെയ്തു

ഉയര്‍ന്ന ജാതിക്കാരനായ ശിവസുബ്രഹ്മണ്യനാണ് മതില്‍ നിര്‍മിച്ചത്. പ്രദേശത്തെ ടെക്‌സ്റ്റൈല്‍ കടയുടമയാണ് ഇയാള്‍. ശിവസുബ്രഹ്മണ്യത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് ദളിതര്‍ കടക്കരുത് എന്ന ലക്ഷ്യത്തോടെയായിരുന്നു മതില്‍ നിര്‍മാണം. മതില്‍ തകര്‍ന്നപ്പോള്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ദളിതരുടെ ആവശ്യം

ദളിതരുടെ ആവശ്യം

ശിവസുബ്രഹ്മണ്യന്‍ അറസ്റ്റിലായെങ്കിലും വൈകാതെ ജാമ്യത്തിലിറങ്ങി. ഇയാള്‍ക്കെതിരെ പട്ടിക ജാതി-വര്‍ഗ പീഡന വിരുദ്ധ നിയമം ചുമത്തണമെന്ന് ദളിതര്‍ ആവശ്യപ്പെട്ടിരുന്നു. പോലീസ് നടപടിയെടുത്തില്ല. തമിഴ്‌നാട് സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിപ്പോഴും ജയിലിലാണ്.

പോലീസ് ചെയ്തത്

പോലീസ് ചെയ്തത്

ശിവസുബ്രഹ്മണ്യത്തിനെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് കോളനിവാസികള്‍ സമരം നടത്തി. ഇവര്‍ക്കെതിരെ പോലീസ് അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ചു. സമരക്കാരുടെ നേതാവ് തിരുവള്ളുവന്‍ ഇപ്പോഴും കോയമ്പത്തൂര്‍ ജയിലിലാണ്. മതില്‍ നിര്‍മിച്ച വ്യക്തിക്കെതിരെ സര്‍ക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് തമിഴ് പുലികള്‍ കച്ചി നേതാവ് ഇളവേനില്‍ പറഞ്ഞു.

ഇനിയും വിവേചനം നേരിടാന്‍ കഴിയില്ല

ഇനിയും വിവേചനം നേരിടാന്‍ കഴിയില്ല

മതില്‍ നിര്‍മിച്ച് വിവേചനം കാണിച്ച ഉയര്‍ന്ന ജാതിക്കാരന് ജാമ്യം. വിവേചനത്തിനെതിരെ പ്രതിഷേധിച്ച തങ്ങളുടെ നേതാക്കള്‍ക്ക് ജയില്‍. ഇത് വിവേചനമാണ്. മതില്‍ ഏത് സമയവും തകരാന്‍ സാധ്യതയുണ്ടെന്ന് തങ്ങള്‍ അധികൃതരെ പലതവണ അറിയിച്ചിരുന്നു. നടപടിയുണ്ടായില്ല. ഇനിയും വിവേചനം നേരിടാന്‍ സാധിക്കില്ലെന്നും അതുകൊണ്ടാണ് ഇസ്ലാം മതം സ്വീകരിക്കുന്നതെന്നും ഇളവേനില്‍ പറഞ്ഞു.

English summary
3000 Dalits set to embrace Islam in Coimbatore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X