കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3000 മുസ്ലീങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു! ആന്ധ്രയില്‍ വന്‍ നീക്കവുമായി ബിജെപി

Google Oneindia Malayalam News

ദില്ലി: മോദി തരംഗത്തിനിടയിലും ലോക്സഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടക ഒഴിച്ചുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ വരും തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയും പിടിച്ചെടുക്കുമെന്നാണ് അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ നാല് സീറ്റുകള്‍ നേടാന്‍ കഴിഞ്ഞ തെലുങ്കാനയും തൊട്ടടുത്ത സംസ്ഥാനമായ ആന്ധ്രാപ്രദേശമുമാണ് ബിജെപി പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്.

200 സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് ദിലീപ് ഖോഷ്! മമതയെ തുരത്താന്‍ ബിജെപി നീക്കങ്ങള്‍ ഇങ്ങനെ200 സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് ദിലീപ് ഖോഷ്! മമതയെ തുരത്താന്‍ ബിജെപി നീക്കങ്ങള്‍ ഇങ്ങനെ

ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി ആന്ധ്രയയില്‍ നിന്നുള്ള 3000 മുസ്ലീങ്ങള്‍ ആണ് കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. ബിജെപിയുടെ രാജ്യസഭാ എംപി ടിജി വെങ്കടേഷിന്‍റെ സാന്നിധ്യത്തിലാണ് ഇവര്‍ പാര്‍ട്ടി അംഗത്വം എടുത്തത്. വിശദാംശങ്ങളിലേക്ക്

 3000 മുസ്ലീങ്ങള്‍

3000 മുസ്ലീങ്ങള്‍

ന്യൂനപക്ഷങ്ങളെ പരമാവധി ബിജെപിയിലേക്ക് അടുപ്പിക്കണമെന്നാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാന നേതാക്കള്‍ക്ക് ഇത്തവണ അമിത് ഷാ നല്‍കിയ നിര്‍ദ്ദേശം. ന്യൂനപക്ഷങ്ങള്‍ക്കിടയിലെ അകല്‍ച്ച മാറ്റിയെടുത്തില്ലേങ്കില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേണ്ടത്ര വേരോട്ടം ഉണ്ടാക്കാന്‍ സാധിക്കില്ലെന്നും ഷാ നിര്‍ദ്ദേശിച്ചിരുന്നു. അതുകൊണ്ട് തന്നെ പാര്‍ട്ടിയുടെ സംസ്ഥാനത്തെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നതാണ് 3000 മുസ്ലീങ്ങളുടെ ബിജെപിയിലേക്കുള്ള വരവ്.

ബിജെപി അംഗത്വം

ബിജെപി അംഗത്വം


ആന്ധ്രയിലെ കുര്‍ണൂലില്‍ ഞായറാഴ്ച നടന്ന പരിപാടിയിലാണ് ഇവര്‍ ബിജെപിയില്‍ അംഗത്വ എടുത്തത്. ടിഡിപി വിട്ട രാജ്യസഭ എംപി ടിജി വെങ്കിടേഷിന്‍റെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ പാര്‍ട്ടി പ്രവേശം. രാജ്യത്തെ മുസ്ലീങ്ങളുടെ ഉന്നമനത്തിന് വേണ്ടി ബിജെപി പ്രവര്‍ത്തിക്കുമെന്ന് വെങ്കിടേഷ് പറഞ്ഞു. ജൂണ്‍ 8 മുംബൈയിലെ അന്ധേരിയില്‍ നിന്നുള്ള 500 മുസ്ലീങ്ങളും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള വന്‍ പദ്ധതികളാണ് ബിജെപി ഒരുക്കുന്നതെന്ന് നേരത്തേ ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞിരുന്നു.

നാല് രാജ്യസഭ എംപിമാര്‍

നാല് രാജ്യസഭ എംപിമാര്‍

ബിജെപി വിരുദ്ധ ചേരിയ്ക്കായി ഓടി നടന്ന ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിയെ ലക്ഷ്യം വെച്ചാണ് ബിജെപി ആന്ധ്ര പിടിക്കാനുള്ള നീക്കം സജീവമാക്കിയിരിക്കുന്നത്. ടിഡിപിയുടെ നാല് രാജ്യസഭ എംപിമാര്‍ പാര്‍ട്ടിയില്‍ എത്തിയതോടെ ആത്മവിശ്വാസത്തിലാണ് ബിജെപി. ഇനിയും നിരവധി പേര്‍ ബിജെപിയിലേക്ക് എത്തുമെന്നും സംസ്ഥാനം കൈപ്പിടിയിലാക്കാന്‍ സാധിക്കുമെന്നും ബിജെപി നേൃത്വം പറയുന്നു.

ആന്ധ്ര പിടിക്കും

ആന്ധ്ര പിടിക്കും

ഇത്തവണ ആന്ധ്ര നിയമസഭ തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ തേരോട്ടമായിരുന്നു. ജഗന്‍ തരംഗത്തില്‍ ടിഡിപി തകര്‍ന്നടിഞ്ഞു. ആകെയുള്ള 175 സീറ്റില്‍ 151 ഉം ജഗന്‍റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ് നേടിയത്. അതേസമയം ഇത്തവണയും ബിജെപിക്ക് കാര്യമായ തരംഗം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 2024 ഓടെ ആന്ധ്രയില്‍ മുഖ്യ പ്രതിപക്ഷമാകുമെന്നാണ് ബിജെപി ഇപ്പോള്‍ അവകാശപ്പെടുന്നത്.

ശശി തരൂരിന് അറസ്റ്റ് വാറണ്ട്; 'ഹിന്ദുപാകിസ്താന്‍' വീണ്ടും ചര്‍ച്ചയാകുന്നു, തരൂരിന്റെ വിവാദ പരാമര്‍ശംശശി തരൂരിന് അറസ്റ്റ് വാറണ്ട്; 'ഹിന്ദുപാകിസ്താന്‍' വീണ്ടും ചര്‍ച്ചയാകുന്നു, തരൂരിന്റെ വിവാദ പരാമര്‍ശം

പ്രളയക്കെടുതിയിൽ കേരളം, മോദിയുടെ ടിവി ഷോ കാണണമെന്ന് കെ സുരേന്ദ്രൻ, ഫേസ്ബുക്കിൽ കൂട്ടപ്പൊങ്കാലപ്രളയക്കെടുതിയിൽ കേരളം, മോദിയുടെ ടിവി ഷോ കാണണമെന്ന് കെ സുരേന്ദ്രൻ, ഫേസ്ബുക്കിൽ കൂട്ടപ്പൊങ്കാല

English summary
3000 muslims joined BJP in Andra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X