കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി നടുങ്ങിയ രാത്രി: ട്രാക്ടർ കുളത്തിലേക്ക് മറിഞ്ഞ് 26 മരണം, പിന്നാലെ വീണ്ടും അപകടം

Google Oneindia Malayalam News

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഇന്നലെ രാത്രി രണ്ട് സ്ഥലങ്ങളിലായി ഉണ്ടായ വാഹനപകടങ്ങളില്‍ 31 പേർ മരണപ്പെട്ടു. ഇരു അപകടങ്ങളിലുമായി മുപ്പതോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഉന്നാവില്‍ നിന്നും തീർത്ഥാടകരുമായി പോവുകയായിരുന്ന ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തില്‍ 26 പേരാണ് മരണപ്പെട്ടത്. യാത്രക്കാരില്‍ അധികവും സ്ത്രീകളും കുട്ടികളുമായിരുന്നു.

ട്രാക്ടർ ട്രോളി ഘതംപൂർ പ്രദേശത്തിനടുത്തുള്ള കുളത്തിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഈ അപകടത്തില്‍ 20 പേർക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഇതില്‍ തന്നെ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഉന്നാവോയിലെ ചന്ദ്രികാ ദേവി ക്ഷേത്രത്തിൽ നിന്നും തീത്ഥാടകരേയും കൊണ്ട് മടങ്ങുകയായിരുന്ന ട്രാക്ടറാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരേയും മൃതദേഹങ്ങളും പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.

അപകടം നടന്നിട്ടും ആശ്രദ്ധ പുലർത്തിയന്ന പേരിൽ

അപകടം നടന്നിട്ടും ആശ്രദ്ധ പുലർത്തിയന്ന പേരിൽ സാർ പോലീസ് സ്റ്റേഷന്റെ സ്റ്റേഷൻ ഇൻചാർജിനെ സസ്പെൻഡ് ചെയ്തതായി പോലീസ് അധികൃതർ അറിയിച്ചു. അപകടസ്ഥലത്ത് പോലീസ് സേനയെ എത്തിക്കാൻ വൈകിയതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതെന്നാണ് വാർത്താ ഏജൻസിയായ പോലീസ് അധികൃതരെ ഉദ്ധരിച്ചുകൊണ്ട് എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നത്.

ജ്യൂസില്‍ മദ്യം ചേർത്തു: സ്പോണ്‍സർ അർധ രാത്രി റൂമില്‍, ട്രാപ്പില്‍ നിന്ന് രക്ഷപ്പെട്ട കഥയുമായി സൂര്യജ്യൂസില്‍ മദ്യം ചേർത്തു: സ്പോണ്‍സർ അർധ രാത്രി റൂമില്‍, ട്രാപ്പില്‍ നിന്ന് രക്ഷപ്പെട്ട കഥയുമായി സൂര്യ

ഘതംപൂർ അപകടത്തിന്റെ നടുക്കും മാറുന്നതിന്

ഘതംപൂർ അപകടത്തിന്റെ നടുക്കും മാറുന്നതിന് മുമ്പാണ്മണിക്കൂറുകൾക്കുള്ളിൽ നഗരത്തില്‍ രണ്ടാമത്തെ റോഡപകടം ഉണ്ടാവുന്നത്. അഹിർവാൻ മേൽപ്പാലത്തിന് സമീപം അമിതവേഗതയിൽ വന്ന ട്രക്ക് ലോഡർ ടെമ്പോയിൽ ഇടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

അന്നത്തെ ആ ഉത്തരം വലിയ വിവാദമായി: ആരുടെ കൂടെയും ഒളിച്ചോടി പോകില്ലെന്നും സൂര്യ ജെ മേനോന്‍അന്നത്തെ ആ ഉത്തരം വലിയ വിവാദമായി: ആരുടെ കൂടെയും ഒളിച്ചോടി പോകില്ലെന്നും സൂര്യ ജെ മേനോന്‍

അപകട മരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

അപകട മരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. കൊല്ലപ്പെട്ട തീർത്ഥാടകളുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതമായിരിക്കും ധനസഹായം.

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ജീവഹാനിയിൽ അനുശോചനം രേഖപ്പെടുത്തുകയും ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുതിർന്ന മന്ത്രിമാരായ രാകേഷ് സച്ചനെയും അജിത് പാലിനെയും സംഭവസ്ഥലത്തേക്ക് അയക്കുകയും ചെയ്തു. ഗതാഗതത്തിന് ട്രാക്ടർ ട്രോളി ഉപയോഗിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. കാർഷിക ജോലികൾക്കും സാധനങ്ങൾ കൈമാറ്റം ചെയ്യുന്നതിനുമാണ് ട്രാക്ടർ ട്രോളി ഉപയോഗിക്കേണ്ടത്, ഇത് ആളുകള്‍ക്ക് യാത്ര ചെയ്യാനുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി

English summary
31 people died in two vehicle accidents in Uttar Pradesh: Many people were injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X