Get Updates
Get notified of breaking news, exclusive insights, and must-see stories!

31 തമിഴ് മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു

രാമേശ്വരം: 31 ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ശ്രീലങ്കന്‍ നാവിക സേന സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത്. മൂന്ന് ബോട്ടുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tamil Fishermen

മാര്‍ച്ച് മൂന്നിന് എട്ട് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തിരുന്നു.മത്സ്യതൊഴിലാളികളെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപെട്ട് മാര്‍ച്ച് മൂന്നിന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. 31 മത്സ്യതൊഴിലാളികളെ കൂടി അറസ്റ്റ് ചെയ്തതോടെ ശ്രീലങ്കയില്‍ തടവില്‍ കഴിയുന്ന തമിഴ്‌നാട് മത്സ്യതൊഴിലാളികളുടെ എണ്ണം 66 ആയി.

ഇത്തവണ 641 ബോട്ടുകളാണ് കടലില്‍ പോയത്. ഇതില്‍ പലതും മീന്‍ കിട്ടാതെയാണ് തിരിച്ച് വന്നതെന്നും ഫിഷറീസ് അസിസ്റ്റന്റ് ഗോപിനാഥ് പറഞ്ഞു. ഒമ്പത് പേരെ അറസ്റ്റ് ചെയ്തത് തലൈമനാറിനടുത്ത് വച്ചാണെന്നും ബോട്ടുകളും മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലകളും മറ്റും ശ്രീലങ്കന്‍ നാവീകര്‍ നശിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+