കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

32 ബിജെപി എംഎല്‍എമാര്‍ രാജിവയ്ക്കും; ഒരാഴ്ച്ചയ്ക്കകം എല്ലാം തീരുമെന്ന് കോണ്‍ഗ്രസ് നേതാവ്

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സംഖ്യത്തിലെ എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് സര്‍ക്കാരുണ്ടാക്കിയ ബിജെപിക്ക് കര്‍ണാടകത്തില്‍ തലവേദന തീരുന്നില്ല. മന്ത്രി പദവി വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ ബിജെപി മറുകണ്ടം ചാടിച്ചത്. എന്നാല്‍ അവരില്‍ എല്ലാവര്‍ക്കും മന്ത്രിപദവി നല്‍കാന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പക്ക് സാധിച്ചതുമില്ല.

Recommended Video

cmsvideo
Karnataka BJP is going to face massive resignation of MLA's | Oneindia Malayalam

വിമതര്‍ക്ക് മന്ത്രിപദവി നല്‍കിയതില്‍ യെഡിയൂരപ്പയ്‌ക്കെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ 32 ബിജെപി എംഎല്‍എമാര്‍ ഉടന്‍ രാജിവയ്ക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍. തങ്ങളുടെ തട്ടകത്തിലെ എംഎല്‍എമാരെ ഉറപ്പിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. വിശദവിവരങ്ങള്‍....

വിമതരുടെ മുന്നറിയിപ്പ്

വിമതരുടെ മുന്നറിയിപ്പ്

മുഴുവന്‍ വിമത എംഎല്‍എമാര്‍ക്കും മന്ത്രിപദവി നല്‍കിയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് മന്ത്രി രമേശ് ജാര്‍ഖിഹോളി മുന്നറിയിപ്പ് നല്‍കി. അത്തണി എംഎല്‍എ മഹേഷ് കുമത്തള്ളിയെ മന്ത്രിയാക്കാത്തതാണ് അദ്ദേഹം ഉന്നയിക്കുന്ന വിഷയം. യെഡിയൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിച്ച പ്രധാന വിമതനാണ് മഹേഷ്.

ബിജെപിയിലെ അമര്‍ഷം

ബിജെപിയിലെ അമര്‍ഷം

കോണ്‍ഗ്രസിലെയും ജെഡിഎസ്സിലെയും വിമതരെ അടര്‍ത്തിയെടുത്താണ് ബിജെപി കര്‍ണാടകത്തില്‍ സര്‍ക്കാര് രൂപീകരിച്ചത്. ഇതില്‍ ചിലര്‍ക്ക് യെഡിയൂരപ്പ മന്ത്രി പദവി നല്‍കിയിരുന്നു. 'ഇന്നലെ വന്നവര്‍ക്ക്' മന്ത്രി പദവി നല്‍കിയതില്‍ ബിജെപിയിലെ പല നേതാക്കള്‍ക്കും അമര്‍ഷമുണ്ട്.

32 ബിജെപി എംഎല്‍എമാര്‍

32 ബിജെപി എംഎല്‍എമാര്‍

ഈ അമര്‍ഷം നിലനില്‍ക്കവെയാണ് ബിജെപിയില്‍ കൂട്ടരാജിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് രംഗത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവും എംഎല്‍സിയുമായ സിഎം ഇബ്രാഹീമാണ് ഇക്കാര്യം അവകാശപ്പെട്ടത്. ഒരാഴ്ച്ചക്കകം 32 ബിജെപി എംഎല്‍എമാര്‍ രാജിവയ്ക്കുമെന്ന് അദ്ദേഹം പറയുന്നു.

യെഡിയൂരപ്പയുടെ എതിരാളികള്‍

യെഡിയൂരപ്പയുടെ എതിരാളികള്‍

മുഖ്യമന്ത്രി യെഡിയൂരപ്പയോട് അതൃപ്തിയുള്ള ബിജെപി എംഎല്‍എമാരാണ് രാജിവയ്ക്കുക. ബിജെപി കേന്ദ്ര നേതാക്കള്‍ക്കും യെഡിയൂരപ്പയോട് അതൃപ്തിയുണ്ട്. ലിംഗായത്ത് നേതാവായതു കൊണ്ടാണ് ഇദ്ദേഹത്തെ ഇഷ്ടപ്പെടാത്തതെന്നും സിഎം ഇബ്രാഹീം ആരോപിച്ചു.

വന്‍ തിരിച്ചടി

വന്‍ തിരിച്ചടി

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ നിന്ന് 17 എംഎല്‍എമാരെ ചാടിച്ച യെഡിയൂരപ്പയ്ക്ക് വന്‍ തിരിച്ചടിയാണ് വരാന്‍ പോകുന്നതെന്ന് സിഎം ഇബ്രാഹീം പറയുന്നു. യെഡിയൂരപ്പയുടെ പതനം കാണാന്‍ ആഗ്രഹിക്കുന്നവരാണ് രാജിവയ്ക്കാന്‍ പോകുന്നത്. മുഖ്യമന്ത്രിയുടെ ജനപ്രീതി ഉയരാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ലെന്നും സിഎം ഇബ്രാഹീം പറഞ്ഞു.

വിമതരുടെ പ്രധാന വിഷയം

വിമതരുടെ പ്രധാന വിഷയം

രമേശ് ജാര്‍ഖിഹോളിയും മഹേഷ് കുമത്തള്ളിയും അടക്കം 17 കോണ്‍ഗ്രസ്-ജെഡിഎസ് വിമതരാണ് കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്തിയത്. രമേശ് ജാര്‍ഖിഹോളിക്ക് മന്ത്രി പദവി ലഭിച്ചു. ജലവിഭവ മന്ത്രിയാണ് അദ്ദേഹം. പക്ഷേ, മഹേഷ് കുമത്തള്ളിയെ മന്ത്രിയാക്കിയില്ല. ഇത് വിമതര്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

അനീതി പൊറുക്കില്ല

അനീതി പൊറുക്കില്ല

കുമാരസ്വാമിയെ വീഴ്ത്തി യെഡിയൂരപ്പയെ മുഖ്യമന്ത്രിയാക്കാന്‍ പ്രധാനമായും ചരടുവലിച്ച വിമതനാണ് മഹേഷ് കുമത്തള്ളി. ഇദ്ദേഹത്തിന് മന്ത്രി പദവി നല്‍കുന്നതില്‍ നിന്ന് യെഡിയൂരപ്പ ഒഴിവാക്കുകയായിരുന്നു. അദ്ദേഹത്തിന് മികച്ച പദവി ലഭിക്കണം. കുമത്തള്ളിയോട് മാത്രം അനീതി കാട്ടാന്‍ അനുവദിക്കില്ലെന്നും രമേശ് ജാര്‍ഖിഹോളി പറഞ്ഞു.

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

കര്‍ണാടക രാഷ്ട്രീയം പലപ്പോഴും ദേശീയ രാഷ്ട്രീയ ചര്‍ച്ചയില്‍ ഇടം പിടിച്ചിട്ടുണ്ട്. കുതിരക്കച്ചവടവും വിമത നീക്കവും റിസോര്‍ട്ട് രാഷ്ട്രീയവും ഇവിടെ പതിവാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായത് ബിജെപിയായിരുന്നു. എന്നാല്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള കോണ്‍ഗ്രസും ജെഡിഎസ്സും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയാരിന്നു.

മുഖ്യമന്ത്രിയായ ഉടനെ രാജി

മുഖ്യമന്ത്രിയായ ഉടനെ രാജി

കോണ്‍ഗ്രസും ജെഡിഎസ്സും തനിച്ചാണ് നിയമസഭാ തിരഞ്ഞെടുപ്പ് നേരിട്ടത്. അതുകൊണ്ടുതന്നെ വോട്ടുകള്‍ ചിതറുകയും ബിജെപിക്ക് ഗുണമാകുകയും ചെയ്തു. പക്ഷേ, ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ല. യെഡിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിയെങ്കിലും മണിക്കൂറുകള്‍ക്കകം രാജിവയ്ക്കുകയായിരുന്നു.

സഖ്യത്തിലും ചേര്‍ച്ചയില്ല

സഖ്യത്തിലും ചേര്‍ച്ചയില്ല

പിന്നീടാണ് മായാവതി, സോണിയ ഗാന്ധി, ദേവഗൗഡ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത്. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുക എന്നത് മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം. അതേസമയം, സഖ്യത്തില്‍ ചേര്‍ച്ചയില്ലാത്തത് ഭരണത്തില്‍ തെളിയുകയും ചെയ്തു.

മാറാത്ത തലവേദന

മാറാത്ത തലവേദന

17 സഖ്യ എംഎല്‍എമാര്‍ കൂറുമാറി ബിജെപിക്കൊപ്പം ചേര്‍ന്നു. തുടര്‍ന്ന് കുമാരസ്വാമി സര്‍ക്കാര്‍ രാജിവച്ചു. യെഡിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. എന്നാല്‍ സുന്ദര ഭരണം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടില്ല. അവിടെയും ഉള്‍പോര് രൂക്ഷമാണ്. വിമതരെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് യെഡിയൂരപ്പ.

English summary
32 BJP MLAs will resign within one week: Karnataka Congress Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X