Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിന്റെ സഹോദരനും മറ്റു രണ്ട്‌പേരും ചേര്‍ന്ന് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു...

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ലക്‌നൗ: ഭര്‍ത്താവിന്റെ സഹോദരനും മറ്റു രണ്ടുപേരും ചേര്‍ന്ന് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. 32കാരിയായ ഭര്‍തൃമതിയാണ് താന്‍ പീഡിപ്പിക്കപ്പെട്ടതായി പോലീസില്‍ പരാതിപ്പെട്ടത്. ഉത്തര്‍പ്രദേശിലെ നരാഹിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.

ഡിസംബര്‍ 11 രാത്രിയാണ് സ്ത്രീയെ ഭര്‍ത്താവിന്റെ സഹോദരനും മറ്റു രണ്ടുപേരും ചേര്‍ന്ന് അതിക്രൂരമായി പീഡിപ്പിച്ചത്. പീഡനം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് സ്ത്രീ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രണ്ടുപേരെ അറിയില്ലെന്ന് സ്ത്രീ...

രണ്ടുപേരെ അറിയില്ലെന്ന് സ്ത്രീ...

ഡിസംബര്‍ 11 ഞായറാഴ്ച രാത്രിയാണ് ഭര്‍ത്താവിന്റെ സഹോദരനും മറ്റു രണ്ടുപേരും ചേര്‍ന്ന് സ്ത്രീയെ പീഡിപ്പിച്ചത്. തന്നെ പീഡിപ്പിച്ച മറ്റു രണ്ടുപേരെ തനിക്കറിയില്ലെന്നാണ് സ്ത്രീ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

രണ്ട് ദിവസത്തിന് ശേഷം

രണ്ട് ദിവസത്തിന് ശേഷം

ഉത്തര്‍പ്രദേശിലെ ബാലിയക്കടുത്തുള്ള നരാഹി പ്രദേശത്തെ ഒരു ഗ്രാമത്തിലാണ് കൂട്ടബലാത്സംഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പീഡനം നടന്ന് രണ്ട് ദിവസത്തിന് ശേഷം, ഡിസംബര്‍ 14 ബുധനാഴ്ചയാണ് സ്ത്രീ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്.

അന്വേഷണം നടക്കുന്നു

അന്വേഷണം നടക്കുന്നു

സ്ത്രീയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ സഹോദരനടക്കം മൂന്നു പേര്‍ക്കെതിരെ കേസെടുത്തതായും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

പോലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞത്

പോലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞത്

സ്ത്രീയുടെ പരാതിയുടെ അന്വേഷണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+