കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ദിവസം 312695 രോഗികള്‍: മഹാരാഷ്ട്രയില്‍ മാത്രം മരണം 10,000 കടന്നു, കൊവിഡില്‍ പകച്ച് രാജ്യം

Google Oneindia Malayalam News

ദില്ലി: ആശങ്കയേറ്റി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 32695 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് വരേയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന് പ്രതിദിന വര്‍ധനവാണ് ഇത്. ഇതാദ്യമായാണ് രോഗികളുടെ എണ്ണം 30000 കടക്കുന്നത്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിലേക്ക് കടക്കുകയാണ്. ഇതുവരെ 968876 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 24 മണിക്കൂറിനുള്ളില്‍ 606 പേര്‍ വൈറസ് ബാധമൂലം മരിക്കുകയും ചെയ്തു. ഇതുവരെ 24915 പേരാണ് ഔദ്യോഗിക കണക്കനുസരിച്ച് കൊവിഡ് ബാധിച്ച് മരിച്ചത്.

ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹരാഷ്ട്രയില്‍ മരണം 10000 കടന്നു. 10695 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം 6741 പുതിയ കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 267655 ആയി. 149007 പേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗമുക്തി നേടിയത്. തമിഴ്നാട്ടിലും രോഗബാധ രൂക്ഷമാണ്. 147324 പേര്‍ക്കാണ് തമിഴ്നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2099 പേര്‍ മരണപ്പെട്ടു. അതേസമയം 97310 പേര്‍ക്ക് രോഗമുക്തി നേടാന്‍ സാധിച്ചു.

 coronavirus

Recommended Video

cmsvideo
Oxford Covid 19 Vaccine Could Be Announced Tomorrow | Oneindia Malayalam

രാജ്യത്ത് ആകെ 612814 പേര്‍ ഇതുവരെ രോഗമുക്തരായെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 331146 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് അറുപത് ശതമാനത്തിന് മുകളിലാണ്. 63.23 ശതമാനമാണ് ഇന്നത്തെ കണക്കുകളനുസരിച്ച് രോഗമുക്തി നിരക്ക്. രോഗവ്യാപനം ശക്തമാവുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ഐഎംഎ മുന്നറിയിപ്പ് നല്‍കി.

623 പേര്‍ക്കാണ് കേരളത്തില്‍ ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 96 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 76 പേര്‍. സമ്പര്‍ക്കം 432. അതില്‍ 37 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഹെല്‍ത്ത് വർക്കർ 9, ഡിഎസ് സി 9. ഒരു മരണമുണ്ടായി. ഇടുക്കി ജില്ലയിലെ രാജാക്കാട് സ്വദേശി വത്സമ്മ ജോയ് (57) ആണ് മരണമടഞ്ഞത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. 196 പേര്‍ രോഗമുക്തി നേടി.

സച്ചിനെ പിന്തുണച്ചു, സഞ്ജയ് നിരുപത്തിനെതിരെ നടപടി വരും, വെട്ടിനിരത്താന്‍ കോണ്‍ഗ്രസ്!!സച്ചിനെ പിന്തുണച്ചു, സഞ്ജയ് നിരുപത്തിനെതിരെ നടപടി വരും, വെട്ടിനിരത്താന്‍ കോണ്‍ഗ്രസ്!!

സച്ചിന്‍ പൈലറ്റിനും സംഘത്തിനും ഉഗ്രന്‍ പണി കൊടുത്ത് ബിജെപി; റിസോര്‍ട്ടില്‍ നിന്നിറങ്ങാനാകില്ലസച്ചിന്‍ പൈലറ്റിനും സംഘത്തിനും ഉഗ്രന്‍ പണി കൊടുത്ത് ബിജെപി; റിസോര്‍ട്ടില്‍ നിന്നിറങ്ങാനാകില്ല

English summary
32695 covid positive confirmed in last 24 hours in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X