കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി അറിയുന്നുണ്ടോ ഇതൊക്കെ... നോട്ട് നിരോധനം കാരണം ഏഴ്‌ ദിവസംകൊണ്ട് സംഭവിച്ചത് 33 മരണം

നോട്ട് നിരോധനം ഏഴ് ദിവസം പിന്നിടുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് 33 മരണങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരണ സംഖ്യ ഇനിയും കൂടാനും സാധ്യതയുണ്ട്.

  • By Akshay
Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം മൂലം ജനങ്ങള്‍ വലയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കള്ളപ്പണം പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു നീക്കമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതെങ്കിലും കൂടുതലും ദുരന്തമനുഭവിക്കുന്നത് സാധാരണ ജനങ്ങളാണ്. നിരവധി മരണങ്ങള്‍ പോലും നോട്ട് നിരോധനം കാരണം സംഭവിച്ചിട്ടുണ്ട്.

നോട്ട് നിരോധനം ഏഴ് ദിവസം പിന്നിടുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് 33 മരണങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരണ സംഖ്യ ഇനിയും കൂടാനും സാധ്യതയുണ്ട്. നോട്ട് നിരോധനം മൂലം ദേശീയ പത്രമാധ്യമങ്ങളില്‍ വന്ന ചില റിപ്പോര്‍ട്ടുകള്‍ ഇങ്ങനെയാണ്.

 ഹൃദയാഘാതം

ഹൃദയാഘാതം

നാല് ദിവസം മുമ്പ് പഞ്ചാബിലെ സുക്‌ദേവ് സിങ് എന്ന വ്യക്തി ഹൃദയാഘാതം മൂലം മരിച്ചിരുന്നു. തന്റെ മകളുടെ വിവാഹത്തിന് സൂക്ഷിച്ച പണം ആരും സ്വീകരിക്കാത്തതിന്റെ വിഷമത്തിലാണ് സുക്‌ദേവ് സിങിന് ഹൃദയാഘാതം സംഭവിച്ചതെനന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 അപകടം

അപകടം

ഓട്ടോ ഇടിച്ച് പരിക്കേറ്റ രണ്ട് വയസ്സുള്ള കുട്ടി മരിച്ചതും നോട്ട് നിരോധനം കാരണമായിരുന്നു. ഒഡീഷയിലെ ആശുപത്രി അധികൃതര്‍ നിരോധിച്ച 500 രൂപയുടെ നോട്ട് സ്വീകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചതെന്ന് ഒഡീഷയിലെ റിപ്പോര്‍ട്ട് ഓഡീഷ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

 തെലുങ്കാന

തെലുങ്കാന

നോട്ട് മാറ്റിയെടുക്കാന്‍ സെക്കന്തബാദിലെ ആന്ദ്ര ബാങ്ക് ബ്രാഞ്ചില്‍ ക്യൂ നിന്ന എഴുപത്തഞ്ച് കാരന്‍ ലക്ഷ്മി നാരായണനും നോട്ട് നിരോധനത്തിന്റെ ഇരയായിരുന്നെന്ന് ഐഎഎന്‍എസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

 ഔറംഗാബാദ്

ഔറംഗാബാദ്

ബീഹാറിലെ ഔറംഗാബാദില്‍ സുരേന്ദ്ര ശര്‍മ്മ എന്ന യുവാവ് മരിച്ചത് ബാങ്കിന് മുന്നില്‍ നീണ്ട ക്യൂവില്‍ നില്‍ക്കുമ്പോഴായിരുന്നെന്ന് ചൗഡ്‌നഗര്‍ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

 ഹാള്‍ക്ക് ലോദി

ഹാള്‍ക്ക് ലോദി

പാടത്ത് വിത്ത് വിതയ്‌ക്കേണ്ട സമയത്ത് വിത്ത് വാങ്ങാന്‍ കാശില്ലാത്തതിനാല്‍ മധ്യപ്രദേശിലെ ഹാള്‍ക്ക ലോദി എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. നിരോധിച്ച നോട്ടുകള്‍ ബാങ്കില്‍ നിന്ന് മാറ്റി നല്‍കിയിരുന്നെങ്കില്‍ ഇദ്ദേഹം ആത്മഹത്യ ചെയ്യില്ലായിരുന്നെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 വൃദ്ധന്‍

വൃദ്ധന്‍

മീററ്റിലെ ബാങ്കില്‍ അസീസ് എന്‍സാരി എന്ന 60 വയസ്സുകാരന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. മുന്ന് ദിവസം തുടര്‍ച്ചയായി അദ്ദേഹം ബാങ്കിന് മുന്നില്‍ ക്യൂ വനില്‍ക്കേണ്ടി വന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

 മാനേജര്‍ കനിഞ്ഞില്ല

മാനേജര്‍ കനിഞ്ഞില്ല

മകന്റെ വിവാഹത്തിന് സമാഹരിച്ച പണം എടുക്കാന്‍ വന്ന എഴുപത് കാരന്‍ രഘുനാഥ് വര്‍മ്മ മരിച്ചത് ബാങ്കിന് മുന്നില്‍ ക്യൂ നിര്‍ക്കുന്ന സന്ദര്‍ഭത്തിലായിരുന്നു. മകന്റെ വിവാഹത്തിന് ആവശ്യമായ 2 ലക്ഷം രൂപ പിന്‍വലിക്കാന്‍ മാനേജര്‍ സമ്മതിച്ചില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശ്

ഉത്തര്‍ പ്രദേശ് പ്രദേശിലെ ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മയുടെ ആശുപത്രി കൈലാഷ് ഹോസ്പിറ്റലില്‍ നിരോധിച്ച് നോട്ട് സ്വീകരിക്കാത്തതുകൊണ്ട് കുട്ടി മരിച്ചതായി വണ്‍ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

 തൂങ്ങി മരിച്ചു

തൂങ്ങി മരിച്ചു

മൂന്ന് ദിവസമായും കൈയ്യിലുള്ള നിരോധിച്ച നോട്ട് മടക്കി വാങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 24 വയസ്സുള്ള റിസ്വാന എന്ന യുവതി തൂങ്ങി മരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 പണം

പണം

തമിഴ്‌നാട്ടിലുള്ള തന്റെ മക്കള്‍ക്ക് കാശ് അയച്ചുകൊടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ചണ്ഡീഗഡിലെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
As demonetisation completed a week, the death toll has reached 33. These are confirmed death reported in the national media. The number of unreported deaths may be higher.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X