കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂണ്‍ മാസം അവസാനിച്ചത് 33 ശതമാനം മഴക്കമ്മിയോടെ; രണ്ടാം മാസത്തില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷ, മധ്യ ഇന്ത്യയില്‍ ശരാശരിയേക്കാള്‍ ഉയര്‍ന്ന മഴ ലഭിക്കും

Google Oneindia Malayalam News

ദില്ലി: മണ്‍സൂണ്‍ സീസണിലെ ആദ്യ മാസം അവസാനിച്ചത് 33 ശതമാനം മഴക്കമ്മിയോടെയെന്ന് റിപ്പോര്‍ട്ട്. 30 ഉപവിഭാഗങ്ങള്‍ ചുവപ്പിലും അഞ്ചെണ്ണം സാധാരണ മഴ വിഭാഗത്തിലും ഒരെണ്ണം മാത്രം അതായത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മാത്രം അധിക മഴയും രേഖപ്പെടുത്തി.

<strong>പരാജയപ്പെട്ട ഭരണാധികാരിയാണ് താനെന്ന തിരിച്ചറിവ് പിണറായി വിജയന് സ്വയം ഉണ്ടാകണം; വിമര്‍ശനക്കുറിപ്പ്</strong>പരാജയപ്പെട്ട ഭരണാധികാരിയാണ് താനെന്ന തിരിച്ചറിവ് പിണറായി വിജയന് സ്വയം ഉണ്ടാകണം; വിമര്‍ശനക്കുറിപ്പ്

ഒരു ഘട്ടത്തില്‍ മഴക്കമ്മി 2014 ജൂണിലെ 42 ശതമാനമെന്നതിലേക്ക് താഴുമെന്ന നില വരെയുണ്ടായി. അങ്ങനെയാണെങ്കില്‍ ഏഴ് വര്‍ഷത്തെ റെക്കോര്‍ഡ് ലംഘിക്കുമെന്ന രീതിയില്‍ ഭീഷണി ഉയര്‍ന്നു. പക്ഷേ എന്തോ ഭാഗ്യത്തിന് അത് സംഭവിച്ചില്ല. പക്ഷേ പശ്ചിമ തീരത്തിന്റെ വടക്കന്‍ മേഖലകളില്‍ മഴ വളരെ കുറവാണ് രേഖപ്പെടുത്തിയത്.

പുതിയ 'കുറഞ്ഞ' ഫോമുകള്‍

പുതിയ 'കുറഞ്ഞ' ഫോമുകള്‍

ഞായറാഴ്ചയോടെ മണ്‍സൂണിന് പ്രതീക്ഷിച്ച തരത്തിലൊരു താഴ്ന്ന മര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഇതിന് മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നു. അതോടെ ഇന്ത്യയുടെ മധ്യഭാഗങ്ങളിലും രാജസ്ഥാനിലെ ചില പ്രദേശങ്ങളിലും ജൂലൈ 1 മുതല്‍ 3 വരെ കനത്ത മഴ പെയ്യും. ഇത് ഒരാഴ്ചയോ 10 ദിവസമോ വൈകാന്‍ സാധ്യതയുണ്ട്.

കനത്തതും വളരെ കനത്തതുമായ മഴ

കനത്തതും വളരെ കനത്തതുമായ മഴ

ചൊവ്വാഴ്ച മുതല്‍ വ്യാഴം വരെ കിഴക്കന്‍ ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും അവശേഷിക്കുന്ന ഭാഗങ്ങളിലും പശ്ചിമ ഉത്തര്‍പ്രദേശിന്റെ പല ഭാഗങ്ങളിലും ഹിമാചല്‍ പ്രദേശിന്റെ ചില ഭാഗങ്ങളിലും മണ്‍സൂണ്‍ എത്തും. അടുത്ത മൂന്ന് ദിവസങ്ങളില്‍ ഒഡീഷ, ഛത്തീസ്ഗഡ്, തെലങ്കാന, വിദര്‍ഭ, കിഴക്കന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ വ്യാപകമായി കനത്തതും വളരെ കനത്തതുമായ മഴ പെയ്യുമെന്നും പ്രവചനമുണ്ട്.

അടുത്ത മൂന്ന്, നാല് ദിവസങ്ങളില്‍ കൊങ്കണ്‍, ഗോവ, മധ്യ മഹാരാഷ്ട്ര, മറാത്ത്വാഡ, കിഴക്കന്‍ ഗുജറാത്ത്, കിഴക്കന്‍ രാജസ്ഥാന്‍, പശ്ചിമ മധ്യപ്രദേശ് എന്നിവിടങ്ങളിലും മെച്ചപ്പെട്ട മഴ ലഭിക്കും.

തെക്കന്‍ തീരത്ത് കുറഞ്ഞ മഴ

തെക്കന്‍ തീരത്ത് കുറഞ്ഞ മഴ

സാധാരണഗതിയില്‍ ജൂലൈ ഒന്നിനകം മണ്‍സൂണ്‍ പശ്ചിമ രാജസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ഉപവിഭാഗത്തെ ഉള്‍ക്കൊള്ളണം, ജൂണ്‍ 8 ന് കേരളത്തില്‍ നിന്ന് ആരംഭിച്ച മഴ രാജസ്ഥാന്‍ വരെ വ്യാപിക്കേണ്ടതാണ്.

മാലി ദ്വീപ്, ശ്രീലങ്ക എന്നിവയുടെ തെക്ക് കടലുകളില്‍ നിന്നുള്ള ശക്തമായ ക്രോസ്-ഇക്വറ്റോറിയല്‍ പ്രവാഹങ്ങള്‍ മണ്‍സൂണിനെ വടക്കോട്ടേക്ക് മുന്നേറാന്‍ സഹായിക്കുമെന്ന് യു. എസ് ദേശീയ കാലാവസ്ഥാ സേവനത്തിന്റെ കാലാവസ്ഥാ പ്രവചന കേന്ദ്രം പറയുന്നു.

മധ്യ ഇന്ത്യയില്‍ ശരാശരിയേക്കാള്‍ ഉയര്‍ന്ന മഴ ലഭിക്കും

മധ്യ ഇന്ത്യയില്‍ ശരാശരിയേക്കാള്‍ ഉയര്‍ന്ന മഴ ലഭിക്കും

ആഴ്ചയില്‍ (ജൂണ്‍ 26 മുതല്‍ ജൂലൈ 2 വരെ) മധ്യ ഇന്ത്യയില്‍ ശരാശരിയേക്കാള്‍ ഉയര്‍ന്ന മഴ ലഭിക്കുമെന്ന പ്രവചനങ്ങളുമുണ്ടെങ്കിലും ശരാശരിയിലും കുറഞ്ഞ മഴയാണ് ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും ലഭിക്കുന്നത്. അടുത്ത ആഴ്ച (ജൂലൈ 2 മുതല്‍ 9 വരെ) സഹായകരമായ മാഡന്‍-ജൂലിയന്‍ ഓസിലേഷന്‍ (എംജെഒ) തരംഗം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണ്ടും ഉയര്‍ന്നുവന്നേക്കാം. ഇത് ഉത്തരേന്ത്യയില്‍ കൂടുതല്‍ മഴ പെയ്യുമെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് കാലാവസ്ഥാ പ്രവചനങ്ങള്‍ അറിയിച്ചു.

English summary
33% rainfall in June, Hopefully that will change in the second month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X