കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ കൊവിഡ് ബാധിച്ച് 33കാരനായ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു, സംസ്ഥാനത്ത് 137 മരണം

Google Oneindia Malayalam News

ഹൈദരാബാദ്: കൊവിഡ് ബാധിച്ച് 33കാരനായ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. തെലുങ്ക് ടെലവിഷന്‍ ചാനലില്‍ ജോലി ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ഞാറാഴ്ച രാവിലെയോടെയാണ് ഗാന്ധി ആശുപത്രിയില്‍വച്ചാണ് മരിച്ചത്. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ജൂണ്‍ നാലിനായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസത്തോടെ മരണപ്പെടുകയായിരുന്നു.

covid

മരണപ്പെട്ട മാധ്യമപ്രവര്‍ത്തകന് ന്യുമോണിയയും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നെന്ന് ഗാന്ധി ആശുപത്രിയില്‍ സൂപ്രണ്ട് എം രാജ റാവു അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 13 മാധ്യമപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെയെല്ലാം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം. തെലങ്കാനയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് 3952 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇവരില്‍ 1633 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 1710 പേര്‍ക്കാണ് ഇവിടെ നിന്നും രോഗമുക്തി നേടിയത്. ഇതുവരെ സംസ്ഥാനത്ത് 137 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 10 പേര്‍ക്ക് സംസ്ഥാനത്ത് നിന്ന് ജീവന്‍ നഷ്ടമായി.

അതേസമയം, കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലോക്ക് ഡൗണിലൊന്നിലൂടെയാണ് കഴിഞ്ഞ 4 മാസമായി ഇന്ത്യ കടന്നു പോവുന്നത്. സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ആഘാതമാണ് ദീര്‍ഘമായ ഈ ലോക്ക് ഡൗണ്‍ നല്‍കിയിരിക്കുന്നത്. പ്രത്യേകിച്ച് ടൂറിസം, യാത്ര, ഹോസ്പിറ്റാലിറ്റി മേഖല പൂര്‍ണ്ണമായി നിലച്ചുവെന്ന് തന്നെ പറയാം. ജൂണ്‍ ഒന്നി ലോക്ക് ഡൗണിന്റെ അഞ്ചാം ഘട്ടത്തിലേക്ക് കടന്നെങ്കിലും ഇന്ന് മുതല്‍ കണ്ടെയ്ന്റ്‌മെന്റ് സോണിന് പുറത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര വിമാന യാത്രക്കുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്. ആഭ്യന്തര സര്‍വ്വീസുകള്‍ തുടങ്ങുന്നുണ്ടെങ്കിലും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കിയതോടെ യാത്രക്കാരുടെ എണ്ണത്തില്‍ പഴയ തിരക്ക് താല്‍ക്കാലികമായെങ്കിലും ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷീബ വധത്തില്‍ വന്‍ ട്വിസ്റ്റ്; വീട്ടിലെ കോളിംഗ് ബെല്ലടിച്ചതും ബൈക്കില്‍ എത്തിയതും ആര്? ബിലാലിന്റെ മൊഴി ഇങ്ങനെ...!!!ഷീബ വധത്തില്‍ വന്‍ ട്വിസ്റ്റ്; വീട്ടിലെ കോളിംഗ് ബെല്ലടിച്ചതും ബൈക്കില്‍ എത്തിയതും ആര്? ബിലാലിന്റെ മൊഴി ഇങ്ങനെ...!!!

സഹോദരന്‍ വടിവാളുമായി വരുന്നുണ്ടെന്ന് കാമുകി..!!, മൂവാറ്റുപുഴയില്‍ യുവാവിനെ പട്ടാപ്പകല്‍ കഴുത്തിന് വെട്ടിവീഴ്ത്തിസഹോദരന്‍ വടിവാളുമായി വരുന്നുണ്ടെന്ന് കാമുകി..!!, മൂവാറ്റുപുഴയില്‍ യുവാവിനെ പട്ടാപ്പകല്‍ കഴുത്തിന് വെട്ടിവീഴ്ത്തി

English summary
33-year-old journalist died due to Coronavirus in Telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X