കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് 34 വയസ്സ്.. ഇന്നും ഉണങ്ങാത്ത സിഖ് മുറിവുകൾ

  • By Desk
Google Oneindia Malayalam News

1984 ജൂണില്‍ സുവര്‍ണക്ഷേത്രത്തില്‍ കടക്കാന്‍ സേനയ്ക്ക് അനുമതി നല്കിയ നിര്‍ഭാഗ്യകരമായ തീരുമാനമാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലേക്കും ഇന്ദിരയുടെ ജീവന്‍ അപഹരിക്കുന്നതിലേക്കും നയിച്ചത്.1984ലാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ സംഭവിക്കുന്നത്. ഖലിസ്ഥാന്‍ എന്ന സ്വതന്ത്രരാഷ്ട്രത്തിനുവേണ്ടിയുള്ള പ്രക്ഷോഭമാണ് സൈനികനടപടിയില്‍ കലാശിച്ചത്.

operation-bluestar-english

സിഖ് ഭീകരരെ നേരിടാനായിരുന്നു നടപടി.സൈനികരുള്‍പ്പെടെ അറുന്നൂറോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. എങ്കിലും ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ഉണങ്ങിയിട്ടില്ല.അതേസമയം രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടി ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരേയും പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടില്ല.

ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍

ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍

സ്വതന്ത്ര്യാനന്തരം ഇന്ത്യ കണ്ട ഏറ്റവും വലിയ ആഭ്യന്തര സൈനിക നടപടിയായിരുന്നു ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍. ഖലിസ്ഥാന്‍ എന്ന സ്വതന്ത്ര്യ രാഷ്ട്രത്തിനുവേണ്ടിയുള്ള ഈ പ്രക്ഷോഭം 1984 ജൂണ്‍ ഒന്നിന് തുടങ്ങി ആറിന് അവസാനിച്ചു. പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ കടന്ന സിഖ് ഭീകരരെ നേരിടാനായിരുന്നു സൈനിക നടപടി. സൈനികരടക്കം അറുന്നൂറ് പേര്‍കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.

ഭിദ്രന്‍വാല

ഭിദ്രന്‍വാല

പഞ്ചാബ് സ്വതന്ത്ര രാജ്യമാക്കണമെന്നാവശ്യപ്പെട്ട് സിഖ് നേതാവ് ജര്‍ണൈല്‍ സിംഗ് ഭിന്ദ്രന്‍ വാലയുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. ഇതിന്‍റെ അവസാന ഘട്ടത്തിലായിരുന്നു ഭീകരര്‍ ചേര്‍ന്ന് ക്ഷേത്ര വളപ്പില്‍ താവളമുറപ്പിച്ചത്. ക്ഷേത്രം കയ്യടക്കിയ ഭീകരരെ ഒഴിപ്പിക്കാണ് 1984 ജൂണ്‍ 5ന് ഇന്ദിരാഗാന്ധി കടുത്ത തീരുമാനമെടുത്തത്. ഹിന്ദുക്കളേയും സിഖുകാരേയും തമ്മില്‍ ഭിന്നിപ്പിക്കുന്ന തന്ത്രമാണ് ഭിന്ദ്രന്‍വാല നടപ്പിലാക്കിയത്. ഇതിനായി അയാള്‍ അനൗദ്യോഗിക സേന രൂപവത്കരിക്കുയും ഹിന്ദുക്കള്‍ക്കെതിരായ വികാരം അവരില്‍ കുത്തിവെയ്ക്കുകയും ചെയ്തു. ഇതിനുള്ള സാമ്പത്തിക സഹായം വിദേശ രാജ്യങ്ങളായ ബ്രിട്ടനില്‍ നിന്ന് വരെ അവര്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സൈനീക നടപടി

സൈനീക നടപടി

ക്ഷേത്രവളപ്പില്‍ കടക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന ഇന്ദിരയുടെ നിര്‍ദ്ദേശം സേനയ്ക്ക് നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും അതില്‍ അവര്‍ ഏറെ ദുഖിതയായിരുന്നെന്നും ഇന്ദിരാഗാന്ധിയുടെ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പിസി അലക്സാണ്ടര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.സിഖ് ക്ഷേത്രത്തിലെ സൈനീക നടപടിക്കുള്ള പ്രതികാരമായിട്ടായിരുന്നു 1984 ഒക്ടോബര്‍ 31 ന് ഇന്ദിരാഗാന്ധി സിഖുകാരായ സത്‌വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ രണ്ട് അംഗരക്ഷകരാൽ വെടിയേറ്റ് മരിച്ചത്.

ഇപ്പോഴും

ഇപ്പോഴും

അതേസമയം രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോഴും പ്രതരോധമന്ത്രാലയം പുറത്തുവിട്ടില്ല. ഓപ്പറേഷനില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ പേരുപയോഗിച്ച് വീണ്ടും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന നിഗമനത്തിലാണ് ഇതെന്നാണ് മന്ത്രാലയത്തിന്‍റെ വിശദീകരണം. ബ്ലൂസ്റ്റാറുമായി ബന്ധപ്പെട്ട വിഘടനവാദി പ്രസ്ഥാനത്തിന്‍റെ സ്വാധീനം ഇപ്പോഴും ഇന്ത്യയ്ക്കകത്തും പുറത്തും ഉണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

സമൂഹമാധ്യമങ്ങള്‍

സമൂഹമാധ്യമങ്ങള്‍

ഓപ്പറേഷന്‍റെ പേരില്‍ അന്ന് ഓപ്പറേഷന് നേതൃത്വം നല്‍കിയ ലഫ് ജനറല്‍ കെഎസ് ബ്രാറിന് നേരെയുണ്ടായ ആക്രമണവും 2012 ഒക്ടോബറില്‍ ലണ്ടന്‍ നഗരത്തിലുള്‍പ്പെടെ ആക്രമണമുണ്ടായ ആക്രമണവും സംഭവം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലെന്നതിന്‍റെ സൂചനയാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. ഇതേസംഭവത്തിന്‍റെ പേരില്‍ 1986 ലാണ് ജനറല്‍ എഎസ് വൈദ്യ കൊല്ലപ്പെട്ടതും.അതിനാല്‍ സമൂഹമാധ്യമങ്ങളിലൂടെ അടക്കമുള്ള തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കാന്‍ വിവരങ്ങള്‍ പുറത്തുവിടില്ലെന്നാണ് മന്ത്രാലയത്തിന്‍റെ നിലപാട്.

English summary
34 years since Operation Blue Star: What led to the birth of the Khalistan Movement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X