കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാര്‍ ഉടന്‍ വീഴും; 35 ശിവസേന എംഎല്‍എമാര്‍ അസംതൃപ്തരെന്ന് റാണെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാര്‍ അധികകാലമുണ്ടാകില്ലെന്ന് മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെ. ശിവസേനയുടെ 35 എംഎല്‍എമാര്‍ അസംതൃപ്തരാണെന്ന് അദ്ദേഹം പറയുന്നു. നിലവില്‍ ബിജെപി രാജ്യസഭാ എംപിയാണ് നാരായണ്‍ റാണെ. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രവര്‍ത്തന രഹിതമാണ്. ഒട്ടേറെ പ്രഖ്യാപനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും നടപ്പാക്കുന്നില്ല.

അധികം വൈകാതെ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും നാരായണ്‍ റാണെ പറഞ്ഞു. ശിവസേനയിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച് പരിചയമുള്ള റാണെയുടെ വാക്കുകള്‍ പ്രാധാന്യത്തോടെ കാണുന്നവര്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തിലുണ്ട്. വിശദാംശങ്ങള്‍...

ബിജെപിക്ക് 105 എംഎല്‍എമാര്‍

ബിജെപിക്ക് 105 എംഎല്‍എമാര്‍

ബിജെപിക്ക് 105 എംഎല്‍എമാരുണ്ട്. ശിവസേനയുടെ 56ല്‍ 35 എംഎല്‍എമാര്‍ അസംതൃപ്തരാണ്. കാര്‍ഷിക കടം എഴുതി തള്ളുമെന്ന് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും എപ്പോഴാണ് നടപ്പാക്കുക എന്ന് അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി കഴിഞ്ഞദിവസം ഔറംഗാബാദ് സന്ദര്‍ശിച്ചെങ്കിലും യാതൊരു പ്രഖ്യാപനവും നടത്തിയില്ല. ഇത്തരം സര്‍ക്കാരില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്.

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത്

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത്

സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് അവര്‍ക്ക് അറിയില്ല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അഞ്ചാഴ്ച എടുത്തവരാണ് ത്രികക്ഷി സഖ്യത്തിലെ പാര്‍ട്ടികളെന്നും റാണെ പരിഹസിച്ചു. ബിജെപിയുമായി രാജ് താക്കറെയുടെ എംഎന്‍എസ് അടുക്കുമെന്ന വാര്‍ത്തകളില്‍ നാരായണ്‍ റാണെ പ്രതികരിച്ചില്ല. ബിജെപി അധ്യക്ഷന്‍ അക്കാര്യത്തില്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുപേരെ ഇഷ്ടമല്ല

രണ്ടുപേരെ ഇഷ്ടമല്ല

ശിവസേനയിലും കോണ്‍ഗ്രസിലും ഏറെ കാലം പ്രവര്‍ത്തിച്ച് പരിചയമുള്ള നേതാവാണ് റാണെ. 2017ലാണ് കോണ്‍ഗ്രസ് വിട്ടത്. ശിവസേനയിലെ ഉദ്ധവ് താക്കറെ, കോണ്‍ഗ്രസിലെ അശോക് ചവാന്‍ എന്നിവര്‍ ഒഴികെ എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്ന് നാരായണ്‍ റാണെ നേരത്തെ പറഞ്ഞിരുന്നു.

1999ല്‍ മുഖ്യമന്ത്രി

1999ല്‍ മുഖ്യമന്ത്രി

ശിവസേന നേതാവിയിരുന്ന നാരായണ്‍ റാണെ 1999ലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായത്. ബാല്‍ താക്കറെയുമായുള്ള അടുപ്പമാണ് മനോഹര്‍ ജോഷിക്ക് പകരം അന്ന് റാണെക്ക് നറുക്ക് വീഴാന്‍ കാരണം. എന്നാല്‍ ഉദ്ധവ് താക്കറെയുമായി അത്ര നല്ല ബന്ധത്തിലല്ല റാണെ. തുടര്‍ന്നാണ് ശിവസേന വിട്ടത്.

കോണ്‍ഗ്രസ് പുറത്താക്കി, തിരിച്ചെടുത്തു

കോണ്‍ഗ്രസ് പുറത്താക്കി, തിരിച്ചെടുത്തു

2005ലാണ് ശിവസേനയില്‍ നിന്ന് നാരായണ്‍ റാണെ പുറത്താക്കപ്പെട്ടത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന റാണെ പൃഥ്വിരാജ് ചവാന്‍ മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായി. നേതൃത്വത്തിനെതിരെ സംസാരിച്ചതിന് 2008ല്‍ കോണ്‍ഗ്രസും അദ്ദേഹത്തെ പുറത്താക്കി. മാപ്പ് പറഞ്ഞതോടെ തിരിച്ചെടുക്കുകയും ചെയ്തു.

2017ല്‍ ബിജെപിയിലെത്തിയ വഴി

2017ല്‍ ബിജെപിയിലെത്തിയ വഴി

2017ല്‍ നാരായണ്‍ റാണെ കോണ്‍ഗ്രസ് വിട്ട് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചു. പിന്നീടാണ് ബിജെപിയുമായി അടുത്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ റാണെയുടെ മഹാരാഷ്ട്ര സ്വാഭിമാന്‍ പക്ഷ് ബിജെപിയില്‍ ലയിച്ചു. തൊട്ടുപിന്നാലെ റാണെ രാജ്യസഭാംഗവുമായി. ശിവസേനയുടെ എതിര്‍പ്പ് മറികടന്നാണ് റാണെയെ ബിജെപി ചേര്‍ത്തുപിടിച്ചത്.

കേന്ദ്രത്തിന് കുരുക്കിടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍; സിഎഎക്കെതിരെ പ്രമേയം പാസാക്കുംകേന്ദ്രത്തിന് കുരുക്കിടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍; സിഎഎക്കെതിരെ പ്രമേയം പാസാക്കും

English summary
35 Shiv Sena MLAs In Maharashtra Dissatisfied: Narayan Rane
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X