6.3 ലക്ഷം രൂപയ്ക്ക് വാങ്ങിയ 13കാരിയോട് ഈ 35കാരന്‍ ചെയ്തത്... ഞെട്ടിക്കുന്ന വിവരങ്ങള്‍!
13 വയസ്സേ ഉണ്ടായിരുന്നുള്ളു അവള്‍ക്ക്. കഴിഞ്ഞ സെപ്തംബറിലാണ് ലക്കാറാം കൃപാറാം ചൗധരി എന്ന 35 കാരന്‍ അവളെ 6.3 ലക്ഷം രൂപ കൊടുത്ത് വാങ്ങിയത്. അതും രണ്ടാനമ്മയില്‍ നിന്നും. 35കാരനായ കൃപാറാം ചൗധരിയോട് പണം വാങ്ങി പെണ്‍കുട്ടിയെ വില്‍ക്കുകയായിരുന്നു അമ്മ ചെയ്തത്. മൂന്ന് തവണയെങ്കിലും തന്നെ പലരും വില്‍ക്കുകയും വാങ്ങുകയും ചെയ്തു എന്നും പെണ്‍കുട്ടി പോലീസിനോട് പറയുന്നു.
പണം കൊടുത്ത് വാങ്ങിയ അന്ന് തന്നെ കൃപാറാം ചൗധരി അവളെ വിവാഹം ചെയ്തു. പ്രായപൂര്‍ത്തിയായില്ല എന്ന പരിഗണന പോലും കൂടാതെ ക്രൂരമായി ബലാത്സംഗം ചെയ്തു. അവിടുന്നങ്ങോട്ടുള്ള ഈ 10 മാസങ്ങള്‍ നിരന്തരമായ ലൈംഗിക പീഡനത്തിന്റെ നാളുകളായിരുന്നു അവള്‍ക്ക്. ഒടുവില്‍ എങ്ങനെയോ ധൈര്യം സംഭരിച്ച് അവള്‍ പോലീസ് സ്‌റ്റേഷനിലെത്തി... അന്വേഷണത്തില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്...

രാജസ്ഥാനിലെ പെണ്‍കുട്ടി
രാജസ്ഥാനിലെ പാലി ജില്ലയിലുള്ള രംഗം എന്ന ഗ്രാമത്തിലായിരുന്നു പെണ്‍കുട്ടി ജീവിച്ചിരുന്നത്. 2015 സെപ്തംബറില്‍ 6.3 ലക്ഷം രൂപ കൊടുത്തിട്ടാണത്രെ കൃപാറാം ചൗധരി എന്ന 35 കാരന്‍ കുട്ടിയെ വാങ്ങിയത്.

അമ്മ മരിച്ചു, അച്ഛനും
വര്‍ഷങ്ങള്‍ക്ക് മുമ്പേ പെണ്‍കുട്ടിയുടെ അമ്മ മരിച്ചുപോയതാണ്. അച്ഛന്‍ രണ്ടാം വിവാഹം ചെയ്തു. അടുത്തിടെ അച്ഛനും മരിച്ചു. രണ്ടാനമ്മയ്ക്കും അവരുടെ മക്കള്‍ക്കുമൊപ്പമായിരുന്നു പെണ്‍കുട്ടി കഴിഞ്ഞിരുന്നത്.

പ്രായം തെറ്റിച്ച് പറഞ്ഞു
കണ്ടാല്‍ 15 പോലും പറയാത്ത ഈ കുട്ടിയെ ഇയാള്‍ ഭാര്യ എന്ന് പറഞ്ഞുതന്നെയാണ് ആളുകള്‍ക്ക് പരിചയപ്പെടുത്തിയിരുന്നത്. 18 വയസ്സ് കഴിഞ്ഞു എന്ന് ചോദിച്ചവരോടെല്ലാം ഇയാള്‍ ഒരു സംശയവും കൂടാതെ പറഞ്ഞു.

രണ്ടാനമ്മയുടെ സഹായം
പെണ്‍കുട്ടിയുടെ രണ്ടാനമ്മയ്ക്കാണ് ഇയാള്‍ പണം കൊടുത്തതത്രെ. മകള്‍ക്ക് 20 വയസ്സായി എന്ന് പറഞ്ഞ് രേഖകള്‍ വരെ ഉണ്ടാക്കിയ ശേഷമാണ് ഈ സ്ത്രീ പെണ്‍കുട്ടിയെ കൃപാറാം ചൗധരിക്ക് വിറ്റത്.

ആദ്യമായിട്ടല്ല
ശാന്തി എന്ന രണ്ടാനമ്മ ഇതിന് മുമ്പും രണ്ട് തവണ പെണ്‍കുട്ടിയെ പലര്‍ക്കും വിറ്റിരുന്നത്രെ. ആദ്യ തവണ 50000 രൂപയ്ക്കും രണ്ടാമത്തെ തവണ 5.80 ലക്ഷം രൂപയ്ക്കും. കൂടുതല്‍ പണം നല്‍കാം എന്ന് പറഞ്ഞതോടെ ചൗധരിക്കൊപ്പം പെണ്‍കുട്ടിയെ വിടുകയായിരുന്നു ശാന്തി.

പരാതി, അന്വേഷണം, അറസ്റ്റ്
തന്റെ ഭര്‍ത്താവ് എന്ന് പറയപ്പെടുന്ന കൃപാറാം ചൗധരിക്കെതിരെ പരാതിയുമായാണ് പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. ലൈംഗികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു പരാതി. കേസെടുത്ത പോലീസ് കൃപാറാം ചൗധരിയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കും

ഞെട്ടിപ്പിക്കുന്ന വിവരം
പണം കൊടുത്ത് വാങ്ങുന്ന കുട്ടി ഭാര്യമാരെ പലരും മറ്റ് പലര്‍ക്ക് വില്‍ക്കുകയാണ് ചെയ്യുക എന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഞാന്‍ അവളെ ആര്‍ക്കും വിറ്റില്ല, വിവാഹം ചെയ്തു. - ചൗധരി പോലീസിനോട് പറഞ്ഞത് ഇങ്ങനെ












Click it and Unblock the Notifications